കൊയിലാണ്ടിയിൽ വൻ ചന്ദന വേട്ട: 130 കിലോ ചന്ദനം പിടികൂടി

news image
Dec 15, 2024, 2:34 pm GMT+0000 payyolionline.in
കൊയിലാണ്ടി :  കൊയിലാണ്ടിയിൽ വൻ ചന്ദന വേട്ട.  രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കോഴിക്കോട് വിജിലൻസ് വിഭാഗം ഡിവിഷണൽ ഫോറസ്ററ് ഓഫീസറുടെ നിർദ്ദേശാനുസരണം കോഴിക്കോട് വനം- വിജിലൻസ് വിഭാഗം   മൂടാടി പഞ്ചായത്തിൽ വിനോദൻ  എന്നയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ 130 കിലോയോളം ചന്ദനവും ചന്ദനം ചെത്തി ഒരുക്കാൻ ഉപയോഗിച്ച കൊടുവാൾ ഇലക്ട്രോണിക് ത്രാസ്, ഒരു മാരുതി  കാർ, ഹോണ്ട ആക്ടീവ സ്കൂട്ടർ എന്നിവയുമാണ്  പിടിച്ചെടുത്തത്.
വീട്ടുടമ എം.കെ.വിനോദൻ ,  ഉള്ളിയേരി എളബിലാശ്ശേരി ബൈജു, മുചുകുന്ന് മരക്കാട്ടുപൊയിൽ എം.പി.ബജിൻ , മുചുകുന്ന് പാറയിൽ മീത്തൽ രതീഷ് എന്നിവരാണ് പിടിയിലായത്.
റെയിഞ്ച് ഫോറസ്ററ് ഓഫീസർ ശ്രീജിത്ത്‌ എ പി , സെക്ഷൻ ഫോറസ്ററ് ഓഫീസർ പ്രശാന്തൻ കെ. പി ,  ബീറ്റ് ഫോറസ്ററ് ഓഫീസർ മുഹമ്മദ്‌ അസ്‌ലം സി,
ബീറ്റ് ഫോറസ്ററ് ഓഫീസർ ദേവാനനന്ദൻ എം,  ബീറ്റ് ഫോറസ്ററ് ഓഫീസർ  ശ്രീലേഷ് കുമാർ ഇ. കെ , ബീറ്റ് ഫോറസ്ററ് ഓഫീസർ ശ്രീനാഥ്  കെ വി, ബീറ്റ് ഫോറസ്ററ് ഓഫീസർ ലുബൈബ എൻ,   ബീറ്റ് ഫോറസ്ററ് ഓഫീസർ  പ്രബീഷ് ബി, ഫോറസ്ററ് ഡ്രൈവർ ജിതേഷ് പി , ഫോറസ്ററ് ഡ്രൈവർ ജിജീഷ് ടി കെ എന്നിവര്‍ റെയ്ഡില്‍ ഉണ്ടായിരുന്നു.
പിടിച്ചെടുത്ത ചന്ദനത്തിന് സുമാർ 5 ലക്ഷം രൂപ വില കണക്കാക്കുന്നു.കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളെയും വസ്തുക്കളും വിശദമായ അന്വേഷണങ്ങൾക്കായി പെരുവണ്ണാമൂഴി സ്റ്റേഷനിലേക്ക് കൈമാറി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe