കൊയിലാണ്ടിയിൽ ലഹരിക്കെതിരെ ബോധവൽകരണ ഒപ്പ് ശേഖരണ ക്യാമ്പയിൻ

news image
Oct 30, 2023, 2:11 pm GMT+0000 payyolionline.in

കൊയിലാണ്ടി : ‘ലഹരിക്കെതിരെ ജനകീയ പ്രതിരോധം എൻ്റെയും ഒരു കയ്യൊപ്പ്’ എന്ന തലക്കെട്ടിൽ കൊയിലാണ്ടി ലഹരി വിരുദ്ധ ജനകീയവേദി നടത്തുന്ന ബോധവൽകരണ ഒപ്പ് ശേഖരണ ക്യാമ്പയിൻ ഉദ്ഘാടനം കൊയിലാണ്ടി ബസ്സ് സ്റ്റാൻ്റിൽ കൊയിലാണ്ടി എസ്.ഐ ശൈലേഷ് നിർവ്വഹിച്ചു. ലഹരി വിരുദ്ധ വേദി ചെയർമാൻ വി.പി.ഇബ്രാഹിംക്കുട്ടി അധ്യക്ഷത വഹിച്ചു .

അൻവർ ഫൈസി നിലമ്പൂർ ,പി. രത്ന വല്ലിടീച്ചർ ,എ .അസീസ് മുജീബ് റഹ്മാൻ സഖാഫി ,വി.കെ ദാമോദരൻ , നൗഫൽ സറാമ്പി, എ.സക്കീറലി, വി.കെ അബ്ദുള്ള ,അമീർ കൊയിലാണ്ടി , ഹമീദ് പുതുക്കുട്ടി സംസാരിച്ചു . അൻസാർ കൊല്ലം സ്വാഗതവും , മുജീബ് അലി നന്ദിയും പറഞ്ഞു. ഒക്ടാബർ 30 മുതൽ നവമ്പർ 30 വരെയുള്ള കാലയളവിൽ നടക്കുന്ന ക്യാമ്പയിൻ്റെ ഭാഗമായി കേരളത്തെ ലഹരിയിൽ നിന്നും രക്ഷപ്പെടുത്താനുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്ക് സമർപ്പിക്കുന്ന ഭീമ ഹരജിയിൽ 25,000 പേരുടെ ഒപ്പ് ശേഖരണം നടത്തും. ഇതിനായി വിവിധ കേന്ദ്രങ്ങളിൽ ഒപ്പ് ശേഖരണം, കൂടാതെ ലഘുലേഖ വിതരണം സന്ദേശ പ്രചാരണം ,കൊളാഷ് പ്രദർശനം വിദ്യാർത്ഥി റാലി, വളണ്ടിയർ വിംഗ് രൂപീകരണം, സോഷ്യൽ മീഡിയാ പ്രചാരണം എന്നിവ നടക്കുന്നതാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe