കൊയിലാണ്ടിയിൽ ദരിദ്രകുടുംബങ്ങൾക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു

news image
Sep 12, 2023, 1:54 pm GMT+0000 payyolionline.in
കൊയിലാണ്ടി:  കൊയിലാണ്ടി നഗരസഭ അതിദരിദ്ര പട്ടികയിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു. കൊയിലാണ്ടിനഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേ കാർഡ് വിതരണം ഉദ്ഘാടനം നിർവഹിച്ചു. അഞ്ചുവർഷം കൊണ്ട് ദാരിദ്ര്യം ഇല്ലായ്മ ചെയ്യുക എന്ന സംസ്ഥാന സർക്കാരിൻറെ കർമ്മ പദ്ധതിയുടെ ഭാഗമായി ഓരോ തദ്ദേശസ്ഥാപനങ്ങളിലും സാമൂഹിക പങ്കാളിത്തത്തോടെ അതി ദരിദ്രരുടെ പട്ടിക തയ്യാറാക്കുകയും വിക്കുന്ന വിഷമതകൾ ദൂരീകരിക്കുന്നതിന് വിശദമായ മൈക്രോ പ്ലാൻ തയ്യാറാക്കി ഹ്രസ്വകാല പദ്ധതികളും ദീർഘകാല പദ്ധതികളുമായി പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നു.
ഇതിൽ ഉൾപ്പെട്ടവർക്കായാണ് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തത്. നഗരസഭ വൈസ് ചെയർമാൻ അഡ്വ: കെ.സത്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു സ്വാഗതം പറഞ്ഞു. രമിത.വി പദ്ധതി വിശദീകരണം നടത്തി. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ .ഇ.കെ. അജിത്ത് മാസ്റ്റർ, പ്രജില.സി, നിജില പറവക്കൊടി , റഹ്മത്ത്, കെ .ടി .വി ,സുമതി , പി.ബി.ബിന്ദു എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. സുമേഷ് .കെ.ടി നന്ദി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe