കൊയിലാണ്ടിയിൽ താലൂക്ക് കുക്കിംഗ് വർക്കേഴ്സ് ഫെഡറേഷൻ സമ്മേളനം സംഘടിപ്പിച്ചു

news image
Feb 9, 2023, 12:49 pm GMT+0000 payyolionline.in

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് കുക്കിംഗ് വർക്കേഴ്സ് ഫെഡറേഷൻ (കെ ടി സി ഡബ്ലിയു എഫ്) സമ്മേളനം സംഘടിപ്പിച്ചു. നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് സമ്മേളനം ഉൽഘാടനം ചെയ്തു.

ടി.പി.നാരായണൻ അദ്ധ്യക്ഷത വഹിച്ചു. അസംഘടിത മേഖലാ സാമൂഹിക സുരക്ഷാ ക്ഷേമനിധി അപകതകൾ പരിഹരിക്കുക, പാചക തൊഴിലാളികൾക്ക് അർഹമായ ആനുകൂല്യങ്ങൾ നടപ്പിലാക്കുക, കൊയിലാണ്ടിയിൽ ഫുഡ് ആൻ്റ് സേഫ്റ്റി ഓഫീസറെ നിയമിക്കുക, ഭക്ഷ്യ സുരക്ഷാ നിയമം കർശനമായി നടപ്പിലാക്കുക, തുടങ്ങിയ ആവശ്യങ്ങൾ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.  ടി.കെ.ചന്ദ്രൻ ,എ, അസീസ്, വി.വി.സുധാകരൻ, വി.പി.വി.ബഷീർ, കെ.വി.ഹമീദ്, കെ.ആരിഫ്, റഫീഖ്, .മുജീബ് പാലക്കൽ കെ.വി.ഹാരസ്, എ.വി.നാസർ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe