കൊയിലാണ്ടിയില്‍ ടയർ വർക്ക്സ് അസോസിയേഷൻ ജില്ലാ സമ്മേളനവും കുടുംബ സംഗമവും നടന്നു

news image
Feb 20, 2024, 8:11 am GMT+0000 payyolionline.in

കൊയിലാണ്ടി: ടയർ വർക്ക്സ് അസോസിയേഷൻ ജില്ലാ സമ്മേളനവും കുടുംബ സംഗമവും കൊയിലാണ്ടി ഗായത്രി കല്യാണമണ്ഡപത്തിൽ വെച്ച്  മുനിസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കെ പാട്ട് ഉദ്ഘാടനം ചെയ്തു. സമ്മേളന വേദിയിൽ ടയർ മേഖലയിലെ മുതിർന്ന പൗരന്മാരെ ആദരിച്ചു.

ടയർ വർക്ക്സ് തൊഴിൽ മേഖല സേവന മേഖലയായി പരിഗണിച്ച് ആവശ്യ സർവീ സായി പ്രഖ്യാപിക്കുക, വൈദ്യുതി സബ് സിഡി അനുവദിക്കുക, അനിയന്ത്രിതമായ വാടക വർദ്ധനവിൽ സർക്കാർ ഇടപെടുക, റോഡ്വി കസനത്തിൽ തൊഴിൽ നഷ്ടപ്പെടുന്നവർക്ക് സംസ്ഥാന സർക്കാർ നഷ്ട
പരിഹാരം നൽകുക എന്നീ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കണമെന്ന് സമ്മേളന പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ബാലകൃഷ്ണൻ വടകര അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കൗൺസിലർ ഫക്രു ദിൻ മാസ്റ്റർ, വ്യവസായ ഓഫീസർ വികെ ഷിബിൻ ഉണ്ണികൃഷ്ണൻ , മൊയ്തീൻ കുറ്റിക്കാട്ടൂർ, ദിനേശ് കുമാർ സഞ്ജയ്, ബാബുമാങ്കാവ്  എന്നിവർ പ്രസംഗിച്ചു.
ടോളിൻസ് ടയേഴ്സ് ജനറൽ മാനേജർ അഡ്വ: പരീത്, ടീസൺ റബ്ബർ മാനേജിംഗ് ഡയരക്ടർ സൂരജ്, എന്നിവർ ആശംസ പ്രസംഗം നടത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe