കൊയിലാണ്ടിയില്‍ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷൻ മാർച്ച് നടത്തി

news image
Dec 14, 2023, 10:43 am GMT+0000 payyolionline.in

കൊയിലാണ്ടി: കേന്ദ്ര റെയിൽവേ അവഗണനക്കെതിരെയും, എം പി യുടെ വികസന വിരുദ്ധ നിലപാടിനെതിരെയും യാത്രാപ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ടും ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷൻ മാർച്ച് നടത്തി. സമരം ജില്ലാ സെക്രട്ടറി കെ പുഷ്പജ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ജില്ലാ പ്രസിഡൻറ് ഡി ദീപ അധ്യക്ഷയായി. ജില്ലാ കമ്മറ്റിയംഗം ടി വി ഗിരിജ, ബിപി ബബീഷ് എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ എം സുനിത സ്വാഗതവും, അഖില നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe