കൊയിലാണ്ടി: നഗരസഭയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി ഹാർബറിന് സമീപം കസ്റ്റംസ് റോഡിൽ ആയുഷ് അർബൻ ഹെൽത്ത് – വെൽനസ് സെൻറർ ആരംഭിച്ചു. പ്രാഥമിക പരിശോധന, മരുന്ന്, ആരോഗ്യ ഉപദേശം എന്നിവ ലഭ്യമാകുന്ന ജനകീയാരോഗ്യ കേന്ദ്രം നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ പദ്ധതിയിൽ മൂന്ന് കേന്ദ്രങ്ങളിൽ രണ്ടാമത്തെ കേന്ദ്രമാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്.
ഉച്ചക്ക് 1 മണി മുതൽ 7 മണി വരെ പ്രവർത്തിക്കുന്ന കേന്ദ്രത്തിൻ്റെ ഉദ്ഘാടന പരിപാടിയിൽ നഗരസഭ വൈസ് ചെയർമാൻ കെ.സത്യൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ സി.പ്രജില, ഇ.കെ.അജിത്, കെ.ഷിജു, കൗൺസിലർമാരായ വി.പി.ഇബ്രാഹിം കുട്ടി, പി.രത്നവല്ലി, കെ.കെ.വൈശാഖ്, ഡോ: ജിബിൻ, നഗരസഭ സെക്രട്ടറി ഇന്ദു എസ്.ശങ്കരി കെ.എ.എസ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ സംസാരിച്ചു.