കൊയിലാണ്ടി: കൊടുക്കാട്ടുമുറി ദൈവത്തുംകാവ് ക്ഷേത്രോത്സവം തുടങ്ങി. കൊടിയേറ്റത്തിന്
ച്യവനപ്പുഴ മുണ്ടോട്ട് പുളിയപടമ്പ് കുബേരൻ നമ്പൂതിരിപ്പാട് നേതൃത്വം നൽകി. ക്ഷേത്രം മേൽ ശാന്തിമാരായ എടമന ഉണ്ണികൃഷ്ണൻ നമ്പൂതിരി, ബിജുനമ്പൂതിരി എന്നിവർ ക്ഷേത്രചടങ്ങുകൾ നടത്തി.
ദൈവത്തുംകാവ് സൗഹൃദ കൂട്ടായ്മ കട്ടപതിച്ച തിരുമുറ്റം ക്ഷേത്രം തന്ത്രി ദേവന് സമർപ്പിച്ചു. ചടങ്ങിൽ ക്ഷേത്രം ഊരാളൻ വാസുനായൻ, കാരണവന്മാർ, രക്ഷാധികാരി ആർ . ബാലകൃഷ്ണൻനായർ, കെ. രാധാകൃഷ്ണൻ, കമ്മിറ്റി ഭരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.