കൊച്ചിയിൽ മോഡലായ യുവതിയെ കാറിൽവച്ച് ബലാല്‍സംഗം  ചെയ്തു; 3 യുവാക്കളും ഒരു സ്ത്രീയും അറസ്റ്റിൽ

news image
Nov 18, 2022, 2:22 pm GMT+0000 payyolionline.in

കൊച്ചിയിൽ മോഡലായ യുവതിയെ കാറിൽവച്ച് ബലാല്‍സംഗം  ചെയ്തു. സംഭവത്തിൽ മൂന്നു യുവാക്കളും ഒരു സ്ത്രീയും അറസ്റ്റിൽ. കൊച്ചിയിലെ ബാറിലെത്തിയ യുവതി ഇന്നലെ രാത്രിയാണ് കുഴഞ്ഞുവീണത്. ഒപ്പമുണ്ടായിരുന്ന യുവാക്കൾ ഇവരെ കാറിൽ കയറ്റികൊണ്ടുപോയി. യാത്രമധ്യേ മൂവരും യുവതിയെ ബലാല്‍സംഗം ചെയ്തെന്നാണ് കേസ്.

തുടർന്ന് യുവതിയുടെ കാക്കനാട്ടെ താമസസ്ഥലത്ത് ഇറക്കി വിട്ടു. ഇവരുടെ ഒരു സുഹൃത്താണ് ഇന്ന് പൊലീസിനെ വിവരമറിച്ചത്. കൊടുങ്ങല്ലൂർ സ്വദേശികളായ 3 യുവാക്കളാണ് അറസ്റ്റിലായത്. ഇവരുടെ സുഹൃത്തായ മറ്റൊരു യുവതിയും പിടിയിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe