വടകര ഉപജില്ലാ കലോത്സവത്തിന് പുത്തൂർ ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ സ്നേഹ സമ്മാനം

news image
Nov 18, 2022, 2:41 pm GMT+0000 payyolionline.in

വടകര: ഉപജില്ലാ കലോത്സവത്തിന് പൂർവ്വ വിദ്യാർത്ഥികളുടെ സ്നേഹ സമ്മാനം. വടകര ഉപജില്ലാ കലോത്സവം നടക്കുന്ന പുത്തൂർ ജി ബി ടി എച്ച്എസ്സിലെ 1991-92 എസ് എസ് എൽ സി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ 3000 പേർക്കുള്ള ഭക്ഷണത്തിനുള്ള പച്ചക്കറി സംഘാടകർക്ക് വിനോദ് ഡി എസ് എസ്, ശ്രീഗണേഷ്, സുഷമൻ,  പവിത്രൻ, ഷംസുദീൻ,  ഷാജി,  സുബൈദ കൈരളി എന്നിവർ കൈമാറി.  ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ മനോജ് വാർഡ് കൗൺസിലർ നളിനാക്ഷൻ പി ടി എ അംഗങ്ങളായ ജയപ്രകാശ് മുഹമ്മദലി എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe