പയ്യോളി: വടകര പാർലമെന്റ് അംഗം കെ മുരളീധരന്റെ വികസന വിരുദ്ധ നിലപാടിനെതിരെ എൽഡിഎഫ് ഇരിങ്ങൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങൽ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. സിപിഐ എം പയ്യോളി ഏരിയ സെക്രട്ടറി എം പി ഷിബു ഉദ്ഘാടനം ചെയ്തു.
എ രാജൻ അധ്യക്ഷനായി. കെ കെ കണ്ണൻ, ചെരിയാവി സുരേഷ് ബാബു, ഇരിങ്ങൽഅനിൽകുമാർ, ടി അരവിന്ദാക്ഷൻ, കെ കെ മമ്മു, പി എം വേണുഗോപാലൻ എന്നിവർ സംസാരിച്ചു. പി ഷാജി സ്വാഗതം പറഞ്ഞു.