കെ. മുരളീധരനെതിരെ അധിക്ഷേപ പ്രസംഗവുമായി കെ. സുരേന്ദ്രൻ: ‘എല്ലായിടത്തും തോല്‍പ്പിക്കാൻ വേണ്ടി ഇറങ്ങുന്ന ശിഖണ്ഡി’

news image
Mar 9, 2024, 11:28 am GMT+0000 payyolionline.in

കെ. മുരളീധരനെതിരെ അധിക്ഷേപ പ്രസംഗവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ. മുരളീധരനെ ശിഖണ്ഡിയെന്ന് വിളിച്ചാണ് കെ. സുരേന്ദ്രന്‍റെ വിമര്‍ശനം. എല്ലായിടത്തും തോല്‍പ്പിക്കാൻ വേണ്ടി ഇറങ്ങുന്ന ശിഖണ്ഡിയാണ് കെ. മുരളീധരനെന്ന് കെ. സുരേന്ദ്രൻ പറയുന്നു. സ്വന്തം മാതാവിനെ ആക്ഷേപിച്ച കോൺഗ്രസിലെ സാമൂഹ്യ വിരുദ്ധരെ തള്ളിപ്പറയാൻ പോലും മുരളീധരൻ തയാറായില്ല. എൽ.ഡി.എഫിനെ തോൽപ്പിക്കാൻ അച്ചാരം വാങ്ങിയാണ് മുരളി വന്നിരിക്കുന്നതെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു.

ഏതെങ്കിലും തെരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍ മുരളീധരന്‍ ഒരിക്കല്‍ കൂടി പാര്‍ട്ടി മാറേണ്ടി വരുമെന്നായിരുന്നു. കെ. സുരേന്ദ്രന്‍ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് വിമര്‍ശിച്ചത്. ഇതിന് പിന്നാലെയാണ് വീണ്ടും കെ മുരളീധരനെതിരെ കെ. സുരേന്ദ്രൻ രംഗത്തെത്തിയത്. തൃ​ശൂരിൽ സിറ്റിംങ് എം.പിമാറാൻ കാരണം ബി.ജെ.പി സ്ഥാനാർഥിയാണ്. ഇപ്പോൾ, വടകര വിട്ട് കെ. മുരളീധരൻ വന്നിരിക്കുകയാണ്. ബി.​െജ.പി​യെ മൂന്നാം സ്ഥാനത്താക്കാനാണ് രംഗത്തുവന്നതെന്നാണ് മുരളീധരൻ പറയുന്നു. എല്ലായിടത്തും തോല്‍പ്പിക്കാൻ വേണ്ടി ഇറങ്ങുന്ന ശിഖണ്ഡിയാണ് കെ. മുരളീധരൻ. ഇനി ജയിക്കണമെങ്കിൽ പാർട്ടി മാറേണ്ടി വരുമെന്നും സുരേന്ദ്രൻ പറഞ്ഞു. മുരളീധര​െൻറ സ്ഥാനാർഥി പ്രഖ്യാപനം വന്നയുടനെ പറഞ്ഞത് ബി.ജെ.പിയെ മൂന്നാം സ്ഥാനത്താക്കുമെന്നാണ്. എല്ലാവരും ജയിക്കാനാണ് മത്സരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

കഴിഞ്ഞ ദിവസത്തെ ഫേസ് ബുക്ക് പോസ്റ്റിങ്ങനെ:

കെ. മുരളീധരനും പത്മജാ വേണുഗോപാലും ലീഡർ കെ. കരുണാകരന്റെ മക്കളാണെന്നുള്ളത് ആർക്കും നിഷേധിക്കാനാവാത്ത സത്യം. രാഷ്ട്രീയം എന്തുമാവട്ടെ രണ്ടുപേരും ഒരേ വിശുദ്ധമാതാവിന്റെ ഉദരത്തിൽ പിറന്ന രണ്ടു മക്കൾ. ആ സത്യത്തിനെതിരെയാണ് കഴിഞ്ഞ ദിവസം രാഷ്ട്രീയത്തിലെ ഒരു സാമൂഹ്യവിരുദ്ധൻ അതും പക്കാ വ്യാജൻ അമേദ്യജല്പനം നടത്തിയത്. ലീഡറേയും കുടുംബത്തേയും സ്നേഹിക്കുന്ന എല്ലാവരും അത് നീചമായ നടപടി എന്നാണ് കരുതിയത്. എന്നാൽ മക്കളിലൊരാളായ മുരളീധരൻ അതിലൊരനൗചിത്യവും കണ്ടില്ലെന്നതാണ് ഏറ്റവും ദുഖകരം. രമേശ് ചെന്നിത്തല കാണിച്ച ഔചിത്യബോധം പോലും മുരളീധരനുണ്ടായില്ല. നാലുവോട്ടിനുവേണ്ടി സ്വന്തം ജനിതകസ്വത്വം പോലും അവിശ്വസിക്കുന്ന അപൂർവ്വജന്മം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe