കൊയിലാണ്ടി : കെ പി എസ് ടി എ കൊയിലാണ്ടി ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവ്വീസിൽ വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പും ഇഫ്താർ സംഗമവും നടന്നു. കൊയിലാണ്ടി മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടി ഡിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ് പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു.
സബ്ജില്ലാ പ്രസിഡണ്ട് നിഷാന്ത് കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി കെ അരവിന്ദൻ കെ പി എസ് ടി എ സംസ്ഥാന ജനറൽ സെക്രട്ടറി മുഖ്യപ്രഭാഷണം നടത്തി. ബാസിൽ പാലിശ്ശേരികെ എം , മണി , പി കെ രാധാകൃഷ്ണൻ, ഇ കെ പ്രജേഷ് , കെ.കെ മനോജ് , ബൈജറാണി, വന്ദന വി എന്നിവർ സംസാരിച്ചു.
വിരമിക്കുന്ന അധ്യാപകരായ കെ.പി.എസ് ടി എ സംസ്ഥാന സിനീയർ വൈസ് പ്രസിഡണ്ട് എൻ ശ്യാംകുമാർ, എം.യു എം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ സജീവൻ, തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകന്‍ പി വിനോദ് , എടക്കര കൊളക്കാട് എയു പി സ്കൂൾ ടി എ ഷാജു, തോരായി എ എൽ പി സ്കൂൾ അധ്യാപിക മൃദുല കുമാരി ടി കെ , പന്തലായനി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക അനിത ജി കെ , എം യു എം കാവും വട്ടം സ്കൂൾ അധ്യാപിക വി.കെ ഹുസ്ന എന്നിവര്‍ പങ്കെടുത്തു. ചടങ്ങിൽ സി സബിന നന്ദി പറഞ്ഞു.