കുടിയേറ്റക്കാരുടെ എണ്ണം കുതിച്ചുയരുന്നു; വിദ്യാര്‍ഥി വീസ നിയന്ത്രിക്കാനൊരുങ്ങി ബ്രിട്ടിഷ് പ്രധാനമന്ത്രി

news image
Nov 26, 2022, 1:52 pm GMT+0000 payyolionline.in

കുടിയേറ്റക്കാരുടെ എണ്ണം കുതിച്ചുയര്‍ന്നതോടെ വിദ്യാര്‍ഥി വീസ നിയന്ത്രിക്കാനൊരുങ്ങി ബ്രിട്ടിഷ് പ്രധാനമന്ത്രി റിഷി സുനക്. നിലവാരം കുറഞ്ഞ കോഴ്സുകള്‍ക്ക് ചേര്‍ന്നശേഷം കുടുംബാംഗങ്ങളെക്കൂടി ഒപ്പമെത്തിക്കുന്നത് വര്‍ധിച്ചതോടെയാണ് നീക്കമെന്ന് പ്രധാനമന്ത്രിയുടെ വക്താവ് പറഞ്ഞു. ബ്രിട്ടിഷ് സര്‍വകലാശാലകളില്‍ പലതും ലോകോത്തര നിലവാരമുള്ളവയാണ്. അവയ്ക്കുള്ള പിന്തുണ തുടരും. എന്നാല്‍ നിലവാരം കുറഞ്ഞ ബിരുദങ്ങളും കോഴ്സുകളും നടത്തുന്ന സര്‍വകലാശാലകളെ കുടിയേറ്റത്തിനുള്ള ഉപാധിയാക്കുന്നത് തടയേണ്ടിവരുമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ നിലപാട്. എന്നാല്‍ ‘നിലവാരം കുറഞ്ഞ ബിരുദംഎന്ന പ്രയോഗത്തിന് നിര്വചനം നല്കാന്അവര്തയാറായില്ല.

കുടിയേറ്റനിയന്ത്രണ സംവിധാനത്തിന്റെ പ്രവര്ത്തനം കൂടുതല്ഫലപ്രദമാക്കുമെന്നും റിഷി സുനകിന്റെ ഓഫിസ് പറഞ്ഞു. 2021 ജൂണ്‍ മുതല്‍ 2022 ജൂണ്‍ വരെയുള്ള ഒരുവര്‍ഷക്കാലം 5,40,000 വിദേശികളാണ് ബ്രിട്ടീഷ് ജനസംഖ്യയുടെ ഭാഗമായത്. ഒരുവര്‍ഷത്തിനിടെ കുടിയേറിയ 11 ലക്ഷം പേരില്‍ നിന്ന് യുകെ വിട്ടുപോയവരുടെ സംഖ്യ കുറച്ചാണ് യഥാര്‍ഥ കുടിയേറ്റം കണക്കാക്കുന്നത്. 2020–21 കാലയളവില്‍ നെറ്റ് ഇമിഗ്രേഷന്‍ 1,73,000 മാത്രമായിരുന്നു. ഈ വര്‍ഷത്തെ നെറ്റ് ഇമിഗ്രേഷനില്‍ 2,77,000 വിദേശ വിദ്യാര്‍ഥികളാണെന്നും നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് പറയുന്നു. യുക്രെയ്ന്‍, അഫ്ഗാനിസ്ഥാന്‍, ഹോങ്കോങ് അഭയാര്‍ഥികള്‍ക്ക് കൂടുതല്‍ വീസ നല്‍കിയതാണ് കുടിയേറ്റക്കണക്കില്‍ വന്ന വന്‍ വര്‍ധനയുടെ മറ്റൊരു പ്രധാന ഘടകം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe