പിഎസ്എൽവി-സി 54 വിക്ഷേപണം വിജയം; 9 ഉപഗ്രഹങ്ങളും ഭ്രമണപഥത്തിൽ

news image
Nov 26, 2022, 2:14 pm GMT+0000 payyolionline.in

ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഓഷ്യൻസാറ്റ് ഉൾപ്പെടെ ഒൻപത് ഉപഗ്രഹങ്ങളുമായി കുതിച്ച പിഎസ്എൽവി-സി 54 ദൗത്യം വിജയം. ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണത്തറയിൽനിന്നു രാവിലെ 11.56നാണ് പിഎസ്എൽവി റോക്കറ്റിന്റെ വിക്ഷേപണം നടന്നത്. 2.17 മണിക്കൂറാണ് ദൗത്യം പൂർത്തീകരിക്കാനെടുത്ത സമയം. 1172 കിലോ ഭാരമുള്ള ഓഷ്യൻസാറ്റാണ് ഈ വിക്ഷേപണത്തിലെ ഏറ്റവും പ്രധാന ഉപഗ്രഹം. 2009ലാണ് സമുദ്രനിരീക്ഷണത്തിനുള്ള ഓഷ്യന്‍സാറ്റ് നിലവിലെ ഉപഗ്രഹം വിക്ഷേപിക്കുന്നത്.

2014ല്‍ കാലാവധി കഴിഞ്ഞ ഏഷ്യന്‍സാറ്റ് ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണ്.ഇതിനു പകരമാണ് ഇ.ഒ.എസ് 6. ഇതോടൊപ്പം ഭൂട്ടാനു വേണ്ടി ഇസ്റോ നിര്മിച്ച .എൻ.എസ്.–2ബി, സ്റ്റാര്ട്ടപ്പ് കമ്പനികളായ പിക്സലിന്റെ ആനന്ദ്, ദ്രുവ സ്പൈസിന്റെ തൈബോള്ട്ട്, അമേരിക്കന്കമ്പനിയുടെ ആസ്ര്ടോകാസ്റ്റ് എന്നിവയാണ് ഭ്രമണപഥത്തിലെത്തിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe