പയ്യോളിയിൽ ചേതനയോഗ ക്ലബ്ബ് രൂപീകരിച്ചു

news image
Nov 26, 2022, 1:34 pm GMT+0000 payyolionline.in

പയ്യോളി: പയ്യോളി നോർത്ത് ചേതനയോഗ ക്ലബ്ബ് രൂപീകരിച്ചു. യോഗ അസോസിയേഷൻ ജില്ലാ കമ്മറ്റി അംഗം കെ.കെ നിഷ ഉദ്ഘാടനം ചെയ്തു. സി. മനോജ് കുമാർ അധ്യക്ഷത വഹിച്ചു.  ബീന കെ.കെ സ്വാഗതം പറഞ്ഞു. യോഗ അസോസിയേഷൻ ജില്ലാ കമ്മറ്റി അംഗം പി.പി. വിജിത്ത് , എൻ.സി മുസ്തഫ എന്നിവർ സംസാരിച്ചു.

സി. മനോജ് കുമാറിനെ സെക്രട്ടറിയായും ബീന കെ.കെ, ചന്ദ്രൻ പി.കെ എന്നിവരെ ജോ സെകട്ടറിമാരായും സാരംഗ് പി.വി യെ പ്രസിഡണ്ടായും സുബീഷ് ബി, ഹാരിസ് കെ.പി എന്നിവരെ വൈസ് പ്രസിഡണ്ടുമാരായും ഷൈമ ശ്രീജുവിനെ ട്രഷററായും തെരഞ്ഞെടുത്തു. 19 അംഗ കമ്മറ്റിയേയും തെരഞ്ഞെടുത്തു. യോഗത്തിൽ 26 പേർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe