കീഴൂർ തെരു ഭഗവതി ക്ഷേത്ര സമർപ്പണവും പുനഃപ്രതിഷ്ഠയും ഫെബ്രുവരി രണ്ടിന്

news image
Jan 30, 2025, 11:54 am GMT+0000 payyolionline.in

പയ്യോളി: പുനർ നിർമ്മിച്ച കീഴൂർ തെരു ഭഗവതി ക്ഷേത്രം സമർപ്പണ കർമ്മവും പുനഃപ്രതിഷ്ഠയും ഫെബ്രുവരി 2 നടക്കും നടക്കും. കാലത്ത് 8 30ന് തന്ത്രി അഴകത്ത് പത്മനാഭൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും. 31 ന് മുതൽ മഹാസുദർശന ഹോമം, ഗണപതിഹോമം, സർപ്പബലി തുടങ്ങിയ വിശേഷാൽ ക്രിയകൾ ഇതിനോട് അനുബന്ധിച്ച് നടക്കും. പ്രതിഷ്ഠ ചടങ്ങുകൾക്ക് ശേഷം 12 മണിക്ക് പ്രസാദ ഊട്ട് വിവിധ കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്.

എകെ രാമകൃഷ്ണൻ പ്രസിഡണ്ട്, പി ശശികുമാർ വൈസ് പ്രസിഡണ്ട്, കെ പി സുനിൽകുമാർ സെക്രട്ടറി, സി പി രവീന്ദ്രൻ ജോയിൻ സെക്രട്ടറി, പി വി ഷാജി എന്നിവർ ഭാരവാഹികളായുള്ള പുനർനിർമ്മാണ കമ്മിറ്റിയാണ് 80 ലക്ഷത്തിൽ പരം രൂപ ചെലവ് ചെയ്ത് പുനർ നിർമ്മിച്ച ക്ഷേത്ര നവീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe