കാലവർഷ കെടുതി; കൊയിലാണ്ടിയില്‍ കാനത്തിൽ ജമീല എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേര്‍ന്നു

news image
Jul 11, 2023, 3:17 am GMT+0000 payyolionline.in

കൊയിലാണ്ടി: കഴിഞ്ഞ ദിവസം കാനത്തിൽ ജമീല എം എൽ എ യുടെ നേതൃത്വത്തിൽ നഗരസഭയിൽ വിളിച്ച് ചേർത്ത ദേശീയപാത പ്രവർത്തിയുടെ ഭാഗമായി കാലവർഷക്കെടുതിയിൽ സംഭവിച്ച പ്രയാസങ്ങൾ വിലയിരുത്തി അവയുടെ പുരോഗതി വിലയിരുത്താൻ തിങ്കളാഴ്ച കൊയിലാണ്ടി ടൗൺ ഹാളിൽ അവലോകന യോഗം ചേർന്നു.

 

യോഗത്തിൽ കാനത്തിൽ ജമീല എം എൽ എ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ്, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ ഇ കെ അജിത്ത്, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ സതി കിഴക്കയിൽ, ഷിബ മലയിൽ, സി കെ ശ്രീകുമാർ ,പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെടിഎം കോയ ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി വേണു, ചോങ്ങോട്ട്കാവ് സ്ഥിരം സമിതി അധ്യക്ഷൻ കെ ബേബി സുന്ദർരാജ്, പന്തലായനി ബ്ലോക്ക് പഞ്ചായത്തംഗം ഇ കെ ജുബീഷ്, ദേശീയപാത അതോറിട്ടി പ്രതിനിധികൾ കരാർ കമ്പനിയായ വഗാഡ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe