കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തിൽ പേപ്പട്ടിയുടെ കടിയേറ്റ കുതിര ചത്തു

news image
Sep 10, 2023, 3:27 am GMT+0000 payyolionline.in

കൊയിലാണ്ടി: പേപ്പട്ടിയുടെ കടിയേറ്റ കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തിൽ സവാരി നടത്തിയ കുതിര ഇന്നു കാലത്ത് ചത്തു. കഴിഞ്ഞ മാസം 19നാണ് കുതിരയ്ക്ക് പേപ്പട്ടി യുടെ കടിയേറ്റത്. കുതിരയെ പേപ്പട്ടി പടിച്ചതുമായി ബന്ധപ്പെട്ട് 5 ഡോസ് വാക്സിൽ നൽകിയിരുന്നു. നിരീക്ഷണത്തിൽ വെച്ചു. പിന്നീട് ഓണനാളുകളിൽ സവാരി നടത്തിയിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ കുതിരക്ക് ക്ഷീണം അനുഭവപ്പെട്ടിരുന്നു.

പ്രാരംഭ നിഗമനത്തിൽ പ്രസ്തുത കുതിരക്ക് പേവിഷ ബാധയുടെ ലക്ഷണമാണ് കാണിച്ചിരുന്നത് . മൃഗസംരക്ഷണ വകുപ്പിന്റെ ജില്ലാ എപ്പിഡമിലോളജിസ്റ്റ്  പരിശോധനകൾക്കായി കഴിഞ്ഞ ദിവസം സ്ഥലത്തെത്തി പരിശോധനകൾക്കായി ശ്രവം കൊണ്ടു പോയിരുന്നു. കുതിരയുമായി അടുത്തിടപഴകിയവർ  ഉടമസ്ഥർ ഉൾപ്പടെ ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് വേണ്ട തുടർനടപടികൾ കൈക്കൊള്ളണമെന്ന് വെറ്ററിനറി സർജ്ജൻ അറിയിച്ചു. കുതിരയെ കണ്ണൂരിലെക്കാണ് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോവുകയെന്ന് അധികൃതർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe