കലക്ടറുടെ റിപ്പോർട്ട് തിരുത്താൻ സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണം: തിക്കോടി അടിപ്പാത ആക്ഷൻ കമ്മിറ്റി

news image
Oct 14, 2024, 11:57 am GMT+0000 payyolionline.in

നന്തി ബസാർ: തിക്കോടിയിൽ കഴിഞ്ഞ രണ്ട് വർഷമായി നടന്ന് കൊണ്ടിരിക്കുന്ന അടിപ്പാത സമരത്തെ കണ്ടില്ലെന്ന് നടിക്കുന്ന സർക്കാരുകൾക്കെതിരെ അതിശക്തമായ സമരങ്ങൾക്ക് നേതൃത്വം കൊടുക്കാൻ അടിപ്പാത തിക്കോടി ആക്ഷൻ കമ്മിറ്റി തീരുമാനിച്ചു. തിക്കോടി അടിപ്പാതയ്ക്ക് മാത്രം ദൂരപരിധി എന്ന റിപ്പോർട്ട് കൊടുക്കുന്നതിൽ ദുരൂഹതയുണ്ട്. ഈ ദുരൂഹത മാറ്റുവാൻ സംസ്ഥാന ഗവൺമെന്റ് മുൻകൈ എടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. എംപിമാർ ഡൽഹിയിൽ ഈ വിഷയം ഉന്നയിക്കുമ്പോൾ കലക്ടറുടെ നിഷേധാത്മക റിപ്പോർട്ട് കാരണമാണ് അണ്ടർ പാസ് ലഭിക്കാതിരിക്കുന്നത്.
തുടക്കത്തിൽ നിലവിലുള്ള സമര സമിതി നടത്തുന്ന പ്രവർത്തനങ്ങൾ വിജയിപ്പിക്കാൻ നേതൃപരമായ പങ്ക് വഹിക്കും, സമര സമിതിക്ക് ഇടപെടാൻ പ്രയാസമുള്ള ഇടങ്ങളിൽ കൃത്യമായി ഇടപെട്ടും, അതോടൊപ്പം സമര സമിതിയുമായി അഭിപ്രായ വത്യാസമുള്ളവരെ ചേർത്ത് പിടിച്ച് കൊണ്ട് അടിപ്പാത സമരത്തെ ശക്തിപ്പെടുത്തി അതിനെ ക്രോഡീകരിക്കാനും യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി മുഴുവൻ സംസ്കാരിക സാമൂഹിക സംഘടനകളെയും കാണും. എം പി മാരുമായി ബന്ധപ്പെട്ട് ഇടപെടാൻ പറ്റുന്ന എല്ലാ തലത്തിലും ഇടപെടുത്തുവാനും തീരുമാനിച്ചു.

പ്രധാനമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷൻ ഉൾപ്പെടെയുള്ളവർക്കും ആക്ഷൻ കമ്മിറ്റി  പരാതികൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. സോഷ്യൽ മീഡിയയിലൂടെ കളക്ടർ, പൊതുമരാമത്ത് മന്ത്രി, ഗവർണർ ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽ ഈ വിഷയം കൊണ്ട് വരാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.  ജില്ലാ പഞ്ചായത്ത് അംഗം ദുൽഖിഫിൽ അദ്ധ്യക്ഷനായി. കെ പി രമേശൻ, പി. പി. കുഞ്ഞമ്മദ്, മുരളീധരൻ കോയിക്കൽ,ബിനു കരോളി സുഹറ, രാഘവൻ അമ്പിളി, കുഞ്ഞബ്ദുള്ള തിക്കോടി, ഉമ്മർ അരീക്കര,ഗീത ടീച്ചർ, നൗഷാദ്, ടി.പി.ശശീന്ദ്രൻ ‘സംസാരിച്ചു. എം.സി.ഷറഫുദ്ദിൻ സ്വാഗതവും ഒ.കെ .മോഹനൻ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe