കരാട്ടെയിൽ ഒന്നാം സ്ഥാനം നിലനിർത്തി മേമുണ്ടയിലെ അൾട്ടിമെക്സ് കരാത്തെ ക്ലബ്‌

news image
Jan 3, 2025, 6:39 am GMT+0000 payyolionline.in

 

 മേമുണ്ട : സ്പോർട്സ് കൗൺസിൽ അംഗീകൃത കരാട്ടെ ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി രണ്ടാം തവണയും ഓവർ ഓൾ ജേതാക്കളായി മേമുണ്ടയിലെ അൾട്ടിമെക്സ് കരാട്ടെ ക്ലബ്‌. നവംബർ 23,24 ഡിസംബർ 28,29 എന്നീ തിയ്യതികളിലായി വടകര മേപ്പയിൽ IPM അക്കാദമിയിൽ വച്ച് നടന്ന മത്സരത്തിൽ 157 പോയിന്റ് നേടിയാണ് അൾട്ടിമെക്സ് കരാട്ടെ ക്ലബ്‌ ഒന്നാം സ്ഥാനം നേടിയത്.

കോഴിക്കോട് ജില്ലാ കരാട്ടെ അസോസിയേഷൻ സെക്രട്ടറി രതീഷ് കുമാർ, ട്രഷറർ രജീഷ് സി.ടി എന്നിവരിൽ നിന്ന് ടീം ഓവറോൾ ട്രോഫി ഏറ്റുവാങ്ങി. 22 ഗോൾഡ് മെഡലും 14 സിൽവർ മെഡലും 13 ബ്രോൻസ് മെഡലും ഉൾപ്പടെ 49 മെഡലുകളാണ് അൾട്ടിമെക്സിന് വേണ്ടി മത്സരിച്ച കുട്ടികൾ സ്വന്തമാക്കിയത്.

ഇതിൽ 26 പേർ ജനുവരി 24,25,26 തിയ്യതികളിലായി തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന 27 മത് സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ജില്ലയെ പ്രതിനിധികരിച്ച് മത്സരിക്കാൻ യോഗ്യത നേടി. 8 വർഷമായി മേമുണ്ടയിലും 4 മാസമായി വില്ല്യാപ്പള്ളിയിലും പ്രവർത്തിച്ചു വരുന്ന അൾട്ടിമെക്സ് സ്പോർട്സ് & ഫിറ്റ്നസിന്റെ മുഖ്യ പരിശീലകൻ പയ്യോളി സ്വദേശി നന്ദിൻ പ്രതിം ദത്ത് ആണ്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe