കൊയിലാണ്ടി : കനത്തമഴയെത്തുടർന്ന് കാപ്പാട് –കൊയിലാണ്ടി തീരദേശപാത വീണ്ടും തകർന്നു. കഴിഞ്ഞ വർഷമുണ്ടായ കടലാക്രമണത്തിലും റോഡ് തകർന്നിരുന്നു. അന്ന് രൂപപ്പെട്ട കുഴി താൽക്കാലികമായി അടച്ചെങ്കിലും അതേ സ്ഥലത്തെ റോഡ് കുഴിയായി മാറിയിട്ടുണ്ട്. റോഡിന്റെ ശേഷിച്ച ഭാഗവും കടലെടുത്തതോടെ തീരദേശ റോഡിലൂടെയുള്ള ഗതാഗതം നിലച്ച സ്ഥിതിയാണ്. ശക്തമായ കടലേറ്റത്തിൽ കടൽ ഭിത്തിക്കടിയിലുളള മണൽ തിരമാലകൾ വലിച്ചു കൊണ്ടുപോകുകയാണ്. അതോടെ കടൽഭിത്തി താഴ്ന്നു കൊണ്ടിരിക്കും. അപകടമുണ്ടാവാതിരിക്കാന്‍ സൈന്‍ ബോര്‍ഡ് സ്ഥാപിച്ചെങ്കിലും ഈ ഭാഗത്തെ റോഡ് അടിയന്തരമായി ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.