കണ്ണൂരിൽ കുരങ്ങ് ശല്യത്തിൽ പൊറുതിമുട്ടി ആത്മഹത്യാ ശ്രമവുമായി കർഷകൻ

news image
Oct 16, 2022, 5:33 am GMT+0000 payyolionline.in

കണ്ണൂർ: ഏലപീടികയിൽ കുരങ്ങ് ശല്യത്തിൽ പൊറുതിമുട്ടിയ കർഷകൻ പ്രതിഷേധത്തിൽ. കുരങ്ങുകളുടെ ആക്രമണത്തിൽ   വീട് തകർന്നതിൽ പ്രതിഷേധിച്ച് ഏലപീടിക സ്വദേശിയായ കർഷകൻ മരത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കുകയാണ്.

ഏലപീടിക സ്വദേശി സ്റ്റാൻലിയാണ് പെട്രോളുമായി മരത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കുന്നത്.  വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി കുരങ്ങ് ശല്യത്തിന് പരിഹാരം കാണണമെന്നാണ് ഇയാളുടെ ആവശ്യം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe