കുതിരാൻ തുരങ്കം: അനുബന്ധ റോഡുകൾ പൂർത്തിയായി

news image
Oct 16, 2022, 5:55 am GMT+0000 payyolionline.in

വടക്കഞ്ചേരി : കുതിരാൻ തുരങ്കത്തിന്റെ അനുബന്ധ റോഡുകളുടെ നിർമാണം പൂർത്തിയായി. തുരങ്കം മുതൽ വഴുക്കുംപാറ വരെയുള്ള മേൽപ്പാലത്തിന്റെയും റോഡുകളുടെയും നിർമാണമാണ് പൂർത്തീകരിച്ചത്. ഇരു തുരങ്കങ്ങളിലൂടെയും മാസങ്ങൾക്ക്‌ മുമ്പുതന്നെ പുർണതോതിൽ ഗതാഗതം ആരംഭിച്ചെങ്കിലും അനുബന്ധ റോഡുകളുടെ നിർമാണം വൈകുകയായിരുന്നു.

നിലവിൽ ഇരുതുരങ്കങ്ങളിലൂടെയും പോകുന്ന വാഹനങ്ങൾ ഒരു വരിയായാണ്‌ ഇരുവശത്തേക്കും കടന്നു പോയിരുന്നത്‌. ഇത്‌ ഗതാഗതക്കുരുക്കിന്‌ വഴിവച്ചിരുന്നു. അനുബന്ധ റോഡുകൾ പൂർത്തിയായതിനാൽ തുരങ്കം കടന്ന്‌ മൂന്നുവരിയായി തന്നെ വാഹനങ്ങൾക്ക്‌ കടന്നുപോകാം. ദേശീയപാതയിൽ വടക്കഞ്ചേരി മുതൽ മണ്ണുത്തി വരെയുള്ള ഭാഗത്ത്‌ മറ്റ്‌ പ്രവൃത്തികളും അവസാനഘട്ടത്തിലാണ്‌.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe