കണയങ്കോട്: തുലാപത്ത് ഉത്സവത്തോടനുബന്ധിച്ച് വടക്കൻ കേരളത്തിലെ കാവുകളിലും അമ്പലപ്പറമ്പുകളിലും തിറയാട്ട കാവുകളിലും തെയ്യകോലങ്ങൾ കെട്ടിയാടി കാൽ ചിലമ്പുകളുടേയും, അരുളപ്പാടിൻ്റെയും ആരവങ്ങൾക്ക് തുടക്കം കുറിക്കുന്നു. ഇതിന്റെ ഭാഗമായി കണയങ്കോട് കിടാരത്തിൽ ശ്രീ തലച്ചില്ലോൻ ദേവീ ക്ഷേത്രത്തിലെ തുലാപ്പത്ത് ഉത്സവം ഒക്ടോബർ 26 ശനിയാഴ്ച ആഘോഷിക്കും. വിശേഷാൽ പൂജകൾ, തായമ്പക, ദീപാരാധന, തിറയാട്ടം തുടങ്ങിയവയാണ് മുഖ്യ ചടങ്ങുകൾ.
ദേവീ ക്ഷേത്രത്തിൻ്റെ വടക്കുഭാഗത്ത് പാത്താരി ശിവദാസൻ (താര, മണമൽ) നിർമ്മിച്ച കന്മതിൽ, 11 മണിക്ക് നടക്കുന്ന ചടങ്ങിൽ ക്ഷേത്ര തന്ത്രി മേപ്പാട്ടില്ലത്ത് സുബ്രമണ്യൻ നമ്പൂതിരി ഏറ്റുവാങ്ങി സമർപ്പിക്കും.