തിക്കോടി: ഓൺലൈൻ വ്യാപാരം ചെറുകിട വ്യാപാരത്തെ തകർക്കുമെന്നും ഗവൺമെൻ്റ് നിയന്ത്രണം വരുത്തണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി തിക്കോടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
യൂനിറ്റ് മെമ്പർമാർക്കുള്ള മെമ്പർഷിപ്പ് വിതരണവും ഉദ്ഘാടനവും കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എം. ഫൈസൽ നിർവ്വഹിച്ചു. എം വി. രമേശൻ അധ്യക്ഷം വഹിച്ചു. പുഷ്പരാജ് സ്വാഗതവും, ഹാഷിം നന്ദിയും രേഖപ്പെടുത്തി.