പേരാമ്പ്രയിൽ ഓവുചാലിലേക്ക് പെട്രോൾ കലർന്ന വെള്ളം ഒഴുക്കി; ഉടമക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആക്ഷൻ കമ്മിറ്റി

news image
Jul 26, 2024, 3:09 pm GMT+0000 payyolionline.in

പേരാമ്പ്ര: ഇന്ധന ചോർച്ച മൂലം അടച്ചിട്ട പേരാമ്പ്ര സെന്റ് ഫ്രാൻസിസ് ചർച്ചിന് സമീപത്തെ പെടോൾ പമ്പിൽ നിന്നും പെട്രോൾ കലർന്ന വെള്ളം പൊതു ഓവുചാലിലേക്ക് ഒഴുക്കി വിട്ട പെടോൾ പമ്പ് ഉമടക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് ആക്ഷൻ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
പെട്രോൾ ടാങ്ക് മാറ്റി സ്ഥാപിക്കുന്നതിന് വേണ്ടി കുഴി എടുത്തപ്പോൾ വന്നപെടോൾ കലർന്ന വെള്ളമാണ് മോട്ടോർ ഉപയോഗിച്ച് പൊതു ഓടയിലേക്ക് പമ്പ് ചെയ്ത് കഴിഞ്ഞ ദിവസങ്ങളായി ഒഴുക്കിവിട്ടത്. കുഴികളിലെ പെട്രോളിയം ഉൽപ്പന്നങ്ങളാൽ മലിനമായ വെള്ളവും, മണ്ണും എറണാകുളത്തെ കെ.ഇ.എല്ലിന്റെ മാലിന്യ സംസ്കരണ സംഭരണ ശാലയിലേക്ക് കൊണ്ട് പോയി
സംസ്കരിക്കണമെന്ന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ് കാറ്റിൽ പറത്തിയാണ് പമ്പ് അധികൃതരുടെ ഈ നടപടി.


ജനകീയ പ്രതിഷേധത്തെ തുടർന്ന് പോലീസും, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, സാനിറ്ററി ഇൻസ്പക്ടർ, ആരോഗ്യ വകുപ്പ് അധികൃതർ തുടങ്ങിയവർ സ്ഥലത്ത് എത്തി നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വെക്കാൻ നിർദേശം നൽകി. പെട്രോൾ കലർന്ന വെള്ളം ഓടയിലൂടെ ഒഴുകി പേരാമ്പ്ര മരക്കാടി തോടിലേക്കാണ് എത്തിച്ചേരുക. ഇതുമൂലം തോടുകളും നീർത്തടങ്ങളും, ജലസ്രോതസ്സുകളും വ്യാപകമായി മലിനമാകും, ഗരുതരമായ പാരിസ്ഥിത പ്രശ്നങ്ങൾ ഇതുമൂലം ഉണ്ടാകുമെന്നും യോഗത്തിൽ പറഞ്ഞു.

ആക്ഷൻ കമ്മറ്റി യോഗത്തിൽ ചെയർമാൻ വാർഡ് മെബർ സൽമനൻ മനക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം പി.കെ. രാഗേഷ്, ആക്ഷൻ കമ്മറ്റികൺവീനർ കെ.പത്മനാഭൻ,
ഡോ. എസ്. ഇന്ദിരാക്ഷൻ, സി.പി. എ. അസീസ്, എ.കെസജീന്ദ്രൻ, കെ.പി റസാഖ്, കെ.പി രാമദാസൻ, ബൈജു ഉദയ, ഡീലക്സ്മജീദ്, വി.പി സരുൺ എന്നിവർ പ്രസംഗിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe