‘ഒന്നിച്ചിരിക്കാം ഒത്തിരി പറയാം’; തിക്കോടിയിൽ സിഡിഎസ് പരിശീലനം

news image
Sep 19, 2024, 4:22 pm GMT+0000 payyolionline.in

തിക്കോടി : തിക്കോടി  ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡൽ സിഡിഎസിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 ന് ഉച്ചക്ക് രണ്ടു മണിക്ക് ‘ഒന്നിച്ചിരിക്കാം ഒത്തിരി പറയാം’ എന്ന സന്ദേശം ഉയർത്തി കൊണ്ട് കുട്ടികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും, പ്രതിസന്ധികളും, കുട്ടികളുടെ അവകാശങ്ങളും ,കടമകളും ചർച്ച ചെയ്യുന്നതിന് വേണ്ടി എല്ലാ വാർഡിലും ഒരേ ദിവസം ഒരേ സമയം ബാലസദസ്സ് സംഘടിപ്പിക്കുന്നതിൻറെ ഭാഗമായി എ ഡി എസ് ആർപി മാർക്കുള്ള സിഡിഎസ് തല പരിശീലനം പഞ്ചായത്ത് ഹാളിൽ വച്ച് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ വിശ്വൻ ഉദ്ഘാടനം ചെയ്തു.

 

സിഡിഎസ് ചെയർപേഴ്സൺ പുഷ്പ പി കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ മെമ്പർ സെക്രട്ടറി ഇന്ദിര , സി ഡി എസ് മെമ്പർമാർ എഡിഎസ് ചെയർപേഴ്സൺ മാർ ബാലസഭ ആർ പി മാർ പങ്കെടുത്തു. ബാലസഭ സിഡിഎസ് ആർപി അമയ ഷാജി ക്ലാസെടുത്തു. ചടങ്ങിന് സിഡിഎസ് മെമ്പർ ഗീത സ്വാഗതം പറയുകയും ഷാമിനി നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe