ഐടി അധിഷ്ഠിത വിദ്യാലയ ഭരണനിർവഹണം: പരിശീലന പരിപാടി ആരംഭിച്ചു.

news image
Sep 5, 2026, 10:43 am GMT+0000 payyolionline.in

പയ്യോളി:വിദ്യാലയ ഭരണസംവിധാനം പൂർണമായും ഐടി അധിഷ്ഠിതമായി  മാറിയ പുതിയ സാഹചര്യത്തിൽ പ്രധാനാധ്യാപകർക്ക്  കമ്പ്യൂട്ടർ ഉപയോഗിക്കുന്നതിനുള്ള അടിസ്ഥാന ശേഷികളും,  ദിവസേന കൈകാര്യം ചെയ്യേണ്ട പോർട്ടലുകൾ ഓപറേറ്റ് ചെയ്യാനുള്ള പ്രായോഗിക പരിജ്ഞാനവും നൽകുക എന്ന ലക്ഷ്യത്തോടെ പ്രൈമറി പ്രധാനാധ്യാപക മേഖലയിൽ പ്രവർത്തിക്കുന്ന അധ്യാപക സംഘടനയായ കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള വിദ്യാഭ്യാസ പഠനഗവേഷണ സ്ഥാപനമായ കെപിപിഎച്ച്എ സംസ്ഥാന വിദ്യാഭ്യാസ പഠന ഗവേഷണ കേന്ദ്രത്തിൽ ഐടി അധിഷ്ഠിത വിദ്യാലയഭരണ നിർവഹണം എന്ന വിഷയത്തിൽ 20 മണിക്കൂർ നീണ്ടുനിൽക്കുന്ന പരിശീലന പരിപാടി ആരംഭിച്ചു.
പരിശീലന പരിപാടി പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ ശ്രീ:ശ്രീധരൻ ചോമ്പാല ഉദ്ഘാടനം ചെയ്തു.സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ.ജസ്റ്റിൻ ജയകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഠന ഗവേഷണ കേന്ദ്രം മാനേജർ ശ്രീ. കെ ശ്രീധരൻ കണ്ണൂർ, കോഴ്സ് കോർഡിനേറ്റർ പി.വി.ഷാജി,ജില്ലാ സെക്രട്ടറി പി.ജി.രാജീവ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. കോഴ്സ് കോർഡിനേറ്റർ പി വി ഷാജിയാണ് പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. നാലു ദിവസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടി യാണ് ഓരോ കോഴ്സിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് നൽകുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe