മുചുകുന്ന് : അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് മുചുകുന്ന് നോർത്ത് യു. പി സ്കൂൾ മുൻ അദ്ധ്യാപകനും KSSPA അംഗവും കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റുമായ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്ററെ അദ്ദേഹത്തിൻ്റെ വസതിയായ സബർമതിയിൽ വെച്ച് ആദരിച്ചു. KSSPA മൂടാടി മണ്ഡലം കമ്മറ്റി നടത്തിയ പരിപാടിയിൽ കെ.ടി. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ആർ. നാരായണൻ മാസ്റ്റർ ഹാരാർപ്പണം നടത്തി. വി.കെ. ദാമോദരൻ , ടി.കെ. രാജൻ ഗംഗോത്രി , വി.എം. രാഘവൻ, കെ. എം. സുനിൽകുമാർ, രാമചന്ദ്രൻ നീലാംബരി, വി.കെ. രാഘവൻ, ഇയ്യച്ചേരി പത്മിനി എന്നിവർ സംസാരിച്ചു. ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ മറുപടി പ്രസംഗം നടത്തി.
അധ്യാപക ദിനം: ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്ററെ ആദരിച്ചു
Sep 5, 2026, 10:33 am GMT+0000
payyolionline.in
തിയേറ്ററിലെ തീവെട്ടിക്കൊള്ള: കൊച്ചിയിലെ മാളുകളിൽ ലീഗൽ മെട്രോളജി റെയ്ഡ്: ഭക്ഷ ..
ഐടി അധിഷ്ഠിത വിദ്യാലയ ഭരണനിർവഹണം: പരിശീലന പരിപാടി ആരംഭിച്ചു.
