ഏറാമല തുരുത്തിമുക്കിൽ പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

news image
Aug 4, 2023, 3:57 am GMT+0000 payyolionline.in

വടകര : ഏറാമല തുരുത്തിമുക്കിൽ പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ചെറുകുളങ്ങര സി.കെ അനൂപി(22 ) ന്റെ  മൃതദേഹമാണ് ഇന്ന് പുലർച്ചെ പുഴയിൽ നിന്നും കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് അനൂപിനെ നീന്തുന്നതിനിടയിൽ കാണാതായത് . സുഹൃത്തുക്കളായ രണ്ട് പേർക്കൊപ്പം നീന്തി പുഴ മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ അനൂപ് മുങ്ങിപോകുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവർ നീന്തി കരക്കെത്തി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

എടച്ചേരി സി.ഐ.എം.ആർ.ബിജുവിന്റ നേതൃത്വത്തിൽ  അഗ്നി രക്ഷസേനയും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.തുരുത്തി കടവിനോട് ചേർന്ന ഭാഗത്ത് പുഴയിൽ ആഴക്കൂടുതലുള്ള ഭാഗത്താണ് അപകടം സംഭവിച്ചത്. കക്കയത്ത് നിന്നുള്ള ഉള്ള റസ്ക്യു ടീമും തിരിച്ചിലിൽ പങ്കെടുത്തെങ്കിലും രാത്രി വൈകിയും യുവാവിനെ കണ്ടെത്തിയിരുന്നില്ല. ഇന്ന് പുലർച്ചെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe