കൊയിലാണ്ടി: എൻ.സി.പി മുൻ ബ്ലോക്ക് പ്രസിഡണ്ടും സാമൂഹ്യ- സാംസകാരിക – രാഷ്ട്രീയ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച എം.കെ. കഞ്ഞബ്ദുളളയുടെ ആറാം ചരമ വാർഷികം എ.സി. ഷണ്മുഖദാസ് പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സമുചിതമായാചരിച്ചു. എൻ.സി.പി സംസ്ഥാന വൈസ്.പ്രസിഡണ്ട് അഡ്വ. പി.എം.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.
എ.സി. ഷണ്മുഖദാസ് പഠന കേന്ദ്രം പ്രസിഡണ്ട് ചേനോത്ത് ഭാസകരൻ അധ്യക്ഷത വഹിച്ചു. എൻ.സി.പി ജില്ലാ പ്രസിഡണ്ട് മുക്കം മുഹമ്മദ് അനുസമരണ പ്രഭാഷണം നടത്തി. എസ് എസ് എൽ സി പരീക്ഷയിൽ വന്മുഖം ഹൈസ്കുളിൽ നിന്നും ഫുള്‍ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരം എൻ.സി.പി സംസ്ഥാന സെക്രട്ടറി സി. സത്യചന്ദ്രൻ വിതരണം ചെയ്തു. പന്തലായനി ബ്ലോക്ക് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ. ജീവാനന്ദൻ മാസ്റ്റർ, ഗ്രാമ പഞ്ചായത്ത് മെമ്പർ പപ്പൻ മൂടാടി , എൻ.സി.പി ജില്ലാ സെക്രട്ടറി കെ.ടി.എം കോയ , ബി കെ എം ബാലകൃഷ്ണൻ മാസ്റ്റർ , സി. രമേശൻ കെ.കെ.ശ്രീഷു, ഒ. രാഘവൻ മാസ്റ്റർ, പി.എം.ബി. നാടേരി എന്നിവർ സംസാരിച്ചു.