കൊയിലാണ്ടി എൻ.സി.പി. നേതാവ് എം.കെ. കുഞ്ഞബ്ദുള്ളയെ അനുസ്മരിച്ചു

news image
Jun 13, 2024, 8:26 am GMT+0000 payyolionline.in

കൊയിലാണ്ടി: വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനത്തിലൂടെ കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് എത്തിച്ചേർന്ന് അവിഭക്ത കോൺഗ്രസിൻ്റെ നേതൃനിരയിലും എൻ.സി.പി. ബ്ലോക്ക് പ്രസിഡൻ് സംസ്ഥാന ജില്ലാ കമ്മിറ്റി അംഗം മൂടാടി ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ വന്മുഖം ഗവ: ഹൈസ്കൂൾ പി.ടി.എ. പ്രസിഡന്റ് സമൂഹിക രംഗത്തും സജീവ സാന്നിധ്യമായിരുന്ന എം.കെ. കുഞ്ഞബ്ദുള്ളയുടെ 7 മത് ചരമവാർഷിക ദിനത്തിൽ എ.സി. ഷൺമുഖദാസ് പഠന കേന്ദ്രം സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം എൻ.സി.പി. ജില്ലാ പ്രസിഡൻ്റ് മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

എ.സി.ഷൺമുഖദാസ് പഠന കേന്ദ്രം പ്രസിഡന്റ് ചേനോത്ത് ഭാസ്ക്കരൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ.സി.പി. സംസ്ഥാന സെക്രട്ടറി സി. സത്യചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. എൻ.സി.പി. ജില്ലാ സെക്രട്ടറി കെ.ടി.എം. കോയ എസ്.എസ്.എൽ.സി. പരിക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി.

പി. ചാത്തപ്പൻ മാസ്റ്റർ, സി.രമേശൻ,ഇ.എസ്. രാജൻ, കെ.കെ.ശ്രീഷു മാസ്റ്റർ, അവിണേരി ശങ്കരൻ, ഒ.രാഘവൻ മാസ്റ്റർ, യൂസഫ് പുതുപ്പാടി, പി.വി.സജിത്ത്, പുഷ്പജൻ പി.എം. ബി. നടേരി എന്നിവർ സംസാരിച്ചു. ചടങ്ങിൽ വെച്ച് സംസ്ഥാന സേവാദൾ ഓർഗനൈസറായി തിരഞ്ഞെടുക്കപ്പെട്ട പി.എം.ബി.നടേരിയെ അനുമോദിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe