പയ്യോളി :ജനു:31,ഫെബ്രു 1,2 തിയ്യതികളിൽ കോഴിക്കോട് നടക്കുന്ന എസ് ടി യു സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം പയ്യോളി മോട്ടോർ& എൻജിനീയർ വർക്കേഴ്സ് യൂണിയൻ
ഓട്ടോ തൊഴിലാളികളുടെ ജനറൽ ബോഡിയോഗം മുസ്ലിം ലീഗ് ഓഫീസിൽ നഗരസഭ ചെയർപേഴ്സൺ എൻ സാഹിറ ഉദ്ഘാടനം നിർവഹിച്ചു.
പയ്യോളി നഗരസഭയിലേക്ക് മുസ്ലിം ലീഗ് പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ചടങ്ങിൽ ആദരിച്ചു. മോട്ടോർ &എൻജിനീയർ വർക്കേഴ്സ് യൂണിയൻ
സംസ്ഥാന വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട കെപിസി ഷുക്കൂർ, സംസ്ഥാന വൈസ് പ്രസിഡണ്ട് (പീടിക തൊഴിലാളി ) സെയ്ത് മുഹമ്മദ്, ജില്ലാ കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട സക്കറിയ എവി (ആംബുലൻസ് ഡ്രൈവേഴ്സ് ) എന്നിവരെ ചടങ്ങിൽ അനുമോദനം നൽകി ആദരിച്ചു. ഓട്ടോ തൊഴിലാളികളും യാത്രക്കാരും നേരിടുന്ന ചാലിൽ വൺവേ റോഡ്, ബിസ്മി നഗർ, മറ്റും പൊട്ടിപ്പൊളിഞ്ഞ റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് യോഗം ആവശ്യപ്പെട്ടു.

ലത്തീഫ് ടി കെ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി യുകെ പി റഷീദ് സ്വാഗതം പറഞ്ഞു. മോട്ടോർ സംസ്ഥാന വൈസ് പ്രസിഡണ്ട് കെപിസി ഷുക്കൂർ മുഖ്യപ്രഭാഷണം നടത്തി. മുൻസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബഷീർ മേലടി സംസാരിച്ചു.
ചടങ്ങിൽ സെയ്ത് മുഹമ്മദ്, സക്കറിയ എ വി, ജനപ്രതിനിധികളായ കുഞ്ഞാമു കോട്ടക്കൽ,
മുസ്തഫ വി എം, അസീസ് പി പി, സാബിറ കോട്ടക്കൽ, ഷാഹിദ പുറത്തൂട്ട്, നൗഷാദ് ടി പി, റെയ്സ റാഫി, ആരിഫ ഫൈസൽ, നസീമ വി പി, തുഷാര പി, എന്നിവർ പങ്കെടുത്തു.
ജനപ്രതിനികൾക്ക് കമ്മിറ്റി ഭാരവാഹികളും ഓട്ടോ തൊഴിലാളികളും ഊഷ്മളമായ സ്വീകരണം നൽകി.
