എറണാകുളത്ത് പശുക്കൾ കൂട്ടത്തോടെ ചത്ത നിലയിൽ

news image
Dec 7, 2022, 4:52 am GMT+0000 payyolionline.in

കൊച്ചി: എറണാകുളം അമ്പലമേടിൽ പശുക്കൾ കൂട്ടത്തോടെ ചത്ത നിലയിൽ. അഞ്ച് പശുക്കളാണ് ചത്തത്. വാഹനം ഇടിച്ചാണ് പശുക്കൾ ചത്തത്. എഫ് എ സി ടി കോമ്പൗണ്ടിൽ മേയാനിറങ്ങിയ പശുക്കൾ റോഡിലേക്കിറങ്ങിയപ്പോഴാണ് ദാരുണമായ അപകടം ഉണ്ടായത്.

ഉളളുലയ്ക്കുന്ന കാഴ്ചയാണ് എഫ് എ സി ടി കോംപൗണ്ടിൽ ഇന്നുണ്ടായത്. റോഡരികില്‍ നിര നിരയായി പശുക്കള്‍ ചത്ത നിലയിലായിരുന്നു. പുല‍ർച്ചെ അഞ്ചേമുക്കാലോടെയായിരുന്നു അപകടം. ഒരു ടോറസ് വാഹനം പശുക്കളെ ഇടിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe