എക്സൈസ് സംഘത്തെ ആക്രമിച്ച മലയാളി സൈനികൻ വെടിയേറ്റ് മരിച്ച നിലയിൽ

news image
Dec 1, 2022, 2:58 pm GMT+0000 payyolionline.in

പത്തനംതിട്ട: പഞ്ചാബ് ഭട്ടിൻഡയിൽ മലയാളി സൈനികൻ മരിച്ച നിലയിൽ. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി കെ സുജിത്തിനെയാണ് വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. പഞ്ചാബിലെ സിഗ്നൽ റെജിമെന്റ് വിഭാഗത്തിലെ സൈനികനാണ് സുജിത്ത്.

രണ്ട് മാസം മുമ്പ് സീതത്തോട് ഗുരുനാഥൻമണ്ണിൽ എക്സൈസ് സംഘത്തെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയാണ് ഇയാൾ. ചിറ്റാർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയതിന്റെ വിവരങ്ങൾ സുജിത്തിന്റെ റെജിമെന്റിലേക്ക് കൈമാറിയിരുന്നു. സംഭവത്തിൽ ആർമി പൊലീസും അന്വേഷണം നടത്തുകയായിരുന്നു. സൈനികനെ കോർട്ട്മാർഷൽ ചെയ്യാനുള്ള നടപടികളിലേക്ക് നീങ്ങുന്നതിനിടയിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe