തിക്കോടി: ഐ ഐ ടി ബോംബയിൽ നിന്ന് എം. ടെക്.(ഐ ഇ ഒ ആർ )ബിരുദാനന്തര ബിരുദത്തിൽ ഒന്നാം റാങ്കും ബെസ്റ്റ് മാസ്റ്റേഴ്സ് തീസിസ് അവാർഡും നേടിയ കിരൺ പ്രകാശ്. ഇ. സി. യെ തിക്കോടി ഗ്രാമ പഞ്ചായത്ത് മെമ്പർ ജയകൃഷ്ണൻ ചെറുകുറ്റി യുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. മഠത്തിൽ രാജീവൻ, വിജയ രാഘവൻ, ഇ. കെ അരവിന്ദൻ, പി. കെ ബാലചന്ദ്രൻ, പി ടി കെ ഗോവിന്ദൻ തുടങ്ങിയവർ സംസാരിച്ചു.