ഇരുപതാം മൈൽസിൽ അടിപ്പാത വേണം: ഉപവാസ സമരം നടത്തി

news image
Feb 2, 2023, 1:57 pm GMT+0000 payyolionline.in

നന്തി ബസാർ: ദേശീയപാത വികസനത്തിൻ്റെ ഭാഗമായി പ്രദേശങ്ങൾ ഒറ്റപ്പെട്ടു പോകുന്നതിനെതിരെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, ആശുപത്രി എന്നിവടങ്ങളിലേക്ക് പോകുന്നതിനുള്ള തടസ്സങ്ങളും നീക്കി ഇരുപതാം മൈലിൽ ഒരു അടിപ്പാത നിർമ്മിക്കാൻ വേണ്ടി രണ്ടാം ഘട്ട സമരമെന്ന നിലക്ക് അടിപ്പാത കർമ്മസമിതിയുടെ നേത്രത്വത്തിൽ ഉപവാസ സമരം നടത്തി.

 

ഉപവാസ സമരം ബ്ലേക്ക് പ്രസിഡണ്ട് പി.ബാബുരാജ് ഉൽഘാടനം ചെയ്യുന്നു.

പന്തലായനി ബ്ലോക്ക് പ്രസിഡണ്ട് പി.ബാബുരാജ് ഉൽഘാടനം ചെയതു. കുന്നുമ്മൽ ബഷീർ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്മെമ്പർ, വി.പി.ദുൽ ഖിഫിൽ, ഡിവിഷൻ ബ്ലോക്കമെമ്പർ സുഹറഖാദർ , ടി.കെ.നാസർ, വി.വി.സുരേഷ്, കുഞ്ഞബ്ദുള്ള തിക്കോടി സംസാരിച്ചു. സമാപന യോഗം ബ്ലോക്ക് മെമ്പർ കെ.ജീവാനന്ദൻ ഉൽഘാടനം ചെയ്തു. എൻ.ശ്രീധരൻ, ബാലകൃഷ്ണൻ, മുതുകുനി മുഹമ്മദലി സംസാരിച്ചു. കൺവീനർ സി.ഫൈസൽ സ്വാഗതവും, ഡോ: പി.മോഹനൻ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe