പയ്യോളി: ഇരിങ്ങൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തിൻ്റെ ആറാട്ട് നാളെ നടക്കും. ആറാട്ട് ദിനത്തിൽ ഉത്സവ പൂജകൾക്ക് ശേഷം ഉച്ചയ്ക്ക് 12 മുതൽ 2 വരെ ആറാട്ട് സദ്യ. വൈകീട്ട് 4 ന് തലശ്ശേരി തിരുവങ്ങാട് പഞ്ചവാദ്യ സംഘത്തിന്റെ പഞ്ചാരിമേളം.
![](https://payyolionline.in/wp-content/uploads/2025/02/bhhh.jpg)
ഇരിങ്ങൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തോടനുബന്ധിച്ച്നടന്ന കാവടിവരവ്
വൈകീട്ട് 6 ന് ആറാട്ട് എഴുന്നള്ളത്ത് ക്ഷേത്രത്തിൽ നിന്നും പുറപ്പെടും. പുത്തൻ വളപ്പിൽ
കുന്നങ്ങോത്ത്, അറുവയിൽ ക്ഷേത്രം വഴി കൊളാവിപ്പാലം കടൽത്തീരത്ത് എത്തും. ഭഗവാൻ്റെ കുളിച്ചാറാട്ടിനു ശേഷം തിരിച്ച് കൊളാവിപ്പാലം, ശ്രീനാരായണ ഗുരുപീഠം, കോട്ടക്കൽ ബീച്ച് റോഡ് വഴി ക്ഷേത്രത്തിൽ എത്തിച്ചേരുന്നതാണ്.