പയ്യോളി: ഇരിങ്ങൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തിന് കൊടിയേറി. മണ്ണൂർ രാമാനന്ദ ഗുരു സ്വാമികളുടെ ശിഷ്യരുടെ സാന്നിദ്ധ്യത്തിൽ ക്ഷേത്രാചാര്യൻ പറവൂർ കെ.എസ്.രാകേഷ് തന്ത്രികൾ നിർവ്വഹിചു. ഫെബ്രുവരി 4 മുതൽ11 വരെ യാണ് ഉത്സവം. ഉത്സവ ദിവസങ്ങളിൽ ദിവസേന കാലത്ത് 5 മണിക്ക് ഗണപതിഹോമം 6 30ന് പ്രഭാത പൂജ എട്ടുമണിക്ക് നവകം പഞ്ചഗവ്യം അഭിഷേകം ശ്രീഭൂതബലി പത്തുമണിക്ക് മധ്യാഹ്ന പൂജ , വരവുകൾ ,വിവിധ ഭജന സമിതികളുടെ സംഘങ്ങളുടെ ഭജനകൾ.
ഫെബ്രുവരി 5നു ദീപാരാധനയ്ക്കു ശേഷം പ്രബോധ്കുമാർ കുന്ദമംഗലത്തിന്റെ പ്രഭാഷണം, ഫെബ്രുവരി 6 നുവിശേഷാൽ പൂജകൾ പ്രഭാഷണം, ഫെബ്രുവരി 7 നു വൈകുന്നേരം 4.30 നു സർവ്വൈശ്വര്യ പൂജ, 6.40നു സപ്തസ്വര വടകരയുടെ ഭക്തിഗാനസുധ. ഫെബ്രുവരി 8 നു ഉത്സവപൂജകൾ, വൈകുന്നേരം 4.30നു മഹിളാ ഭക്തസമിതിയുടെ ഭജന, 7.30നു ലൈഹര കൊളാവിപ്പാലം അവതരിപ്പിക്കുന്ന ആട്ടക്കളി. 8.15 നു പാഠ്യ പാഠ്യേതര രംഗത്ത് ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ച ക്ഷേത്രം വക സ്കൂളുകൾക്കും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കുമുള്ള ആദരവ്. 8 .45 കോട്ടക്കൽ സകല കല നൃത്ത വിദ്യാലയത്തിന്റെ നൃത്തസന്ധ്യ. ഫെബ്രുവരി 9 നു വിശേഷാൽ പൂജകൾ. 4.30 നു ശിവ ഭജനസമിതിയുടെ ഭജന. 5.30 നു കാഴ്ചശീവേലി ,7.30നു ഇരിങ്ങൽ തെരു പ്രദേശ വാസികളുടെ സംഘനൃത്തം. 8 മണിക്ക് തിരുവനന്തപുരം സംഘ ചേതനയുടെ നാടകം “സേതുലക്ഷ്മി.’
ഫെബ്രുവരി 10നു പള്ളിവേട്ട , 8 മണിക്ക് ശ്രീ ഭൂതബലി, വിശേഷാൽ പഞ്ചാമൃത അഭിഷേകം, ഉച്ചക്ക് 12 മണി മുതൽ 2 മണിവരെ പ്രസാദ ഊട്ട്. 5 മണിക്ക് മങ്ങൂൽ പരിസര വാസികളുടെ കാവടി വരവും വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ആഘോഷ വരവുകളും ക്ഷേത്രത്തിൽ എത്തിച്ചേരുന്നു. രാത്രി ഏഴുമണിക്ക് അത്താഴ പൂജക്കും ശ്രീഭൂതബലിക്കും ശേഷം പള്ളിവേട്ട എഴുന്നള്ളത്ത്.
ഫെബ്രുവരി 11 ചൊവ്വാഴ്ച തൈപൂയ പൂണ്യ ദിനം ആറാട്ട്. ഉത്സവ പൂജകൾക്ക് ശേഷം 12 മണി മുതൽ 2 വരെ ആറാട്ട് സദ്യ. 4 മണിക്ക് തലശ്ശേരി തിരുവങ്ങാട് പഞ്ചവാദ്യ സംഘത്തിന്റെ പഞ്ചാരിമേളം. ആറാട്ടു എഴുന്നള്ളത്തു വൈകുന്നേരം ആറുമണിക്ക് ആറാട്ട് എഴുന്നള്ളത്ത് ക്ഷേത്രത്തിൽ നിന്നും പുറപ്പെടുകയും പുത്തൻ വളപ്പിൽ, കുന്നങ്ങോത്ത്, അറുവയിൽ ക്ഷേത്രം വഴി കൊളാവിപ്പാലം കടൽത്തീരത്ത് വെച്ച് ഭഗവാന്റെ കുളിച്ചാറാട്ടിനു ശേഷം തിരിച്ച് കൊളാവിപ്പാലം ശ്രീനാരായണ ഗുരുപീഠം, കോട്ടക്കൽ ബീച്ച് റോഡ് വഴി ക്ഷേത്രത്തിൽ തിരിച്ചെത്തുന്നതുകൂടി ഈ വർഷത്തെ ക്ഷേത്രോത്സവത്തിന് പരിസമാപ്തിയാവും .