ഇരിങ്ങൽ നന്മ സാംസ്കാരിക വേദി ‘സ്നേഹജാല’ തെളിയിച്ചു

news image
Sep 16, 2024, 8:31 am GMT+0000 payyolionline.in

പയ്യോളി : വയനാടിനെയും വിലങ്ങാടിനെയും ചേർത്ത്പിടിച്ച്    ഇരിങ്ങൽ നന്മ സാംസ്കാരിക വേദി ‘സ്നേഹജ്വാല’ തെളിയിച്ചു. അസാധാരണമായ  പ്രകൃതി ദുരന്തത്തെ അതിജീവിക്കുന്ന വയനാടിലേയും വിലങ്ങാടിലേയും ജനതയ്ക്ക് ആദരവ് പ്രകടിപ്പിച്ചാണ്  ദീപം തെളിയിച്ചത്.

 

 

ചൂരല്‍മല, മുണ്ടക്കൈ എന്നിവിടങ്ങളിലും  വിലങ്ങാട് പ്രദേശത്തുമുണ്ടായ  ദുരന്തത്തെ തുടര്‍ന്നു  ഇരിങ്ങൽ നന്മ സാംസ്കാരിക വേദി ഓണാഘോഷ പരിപാടികൾ വേണ്ടെന്ന് വച്ചിരുന്നു.

 

പരിപാടിയിൽ ഒ എൻ ഷാജി അദ്ധ്യക്ഷത വഹിച്ചു. ബൈജു ഇരിങ്ങൽ , ടി.വി  പ്രകാശൻ , കെ.ടി  രേഷ്മ , ജീഷ്മ , ടി രമേശൻ, രാഗേഷ് എം എന്നിവർ സംസാരിച്ചു.ഒ എൻ പ്രജീഷ് സ്വാഗതവും ഒ.കെ.സുരേഷ് ബാബു നന്ദിയും പറഞ്ഞു. ചടങ്ങിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ പങ്കെടുത്തു.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe