ഇരിങ്ങലിൽ ലോറിക്ക് പിന്നിൽ ഇടിച്ച് പിക്കപ്പ് വാനിൽ കുടുങ്ങിയ ഡ്രൈവറെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി- വീഡിയോ

news image
Oct 19, 2024, 1:54 pm GMT+0000 payyolionline.in

പയ്യോളി : ഇരിങ്ങൽ ദേശീയപാതയിൽ ലോറിയുടെ പിന്നിലിടിച്ച് അപകടത്തിൽപ്പെട്ട ടാറ്റാ എയ്സ് വാഹനത്തിലെ ഡ്രൈവറെ രക്ഷിച്ചു. കൊയിലാണ്ടി അരങ്ങാടത്ത് മാടാക്കര, സുഹൈലാണ് (22) ടാറ്റാ എയ്സ് ക്യാബിനുള്ളിൽ കുടുങ്ങി പോയത്. സുഹൈൽ ഓടിച്ച ടാറ്റ എയ്സ് വാഹനം ലോറിയുടെ പിന്നിൽ ഇടിച്ചു കയറുകയായിരുന്നു .

തുടർന്ന് ഹൈഡ്രോളിക് സ്പ്രെഡർ ഉപയോഗിച്ച് വാഹനത്തിൻ്റെ ക്യാബിൻ വിടർത്തിമാറ്റി ഡ്രൈവറെ രക്ഷപ്പെടുത്തികയായിരുന്നു . വടകര ഫയർ സ്റ്റേഷൻ അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ വിജിത് കുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സി കെ ഷൈജേഷ് എന്നിവരുടെ നേതൃത്വത്തിൽ സഹീർ പി എം, മനോജ് കെ, വിജീഷ് കെ എം, അർജുൻ സി കെ, ജിബിൻ ടീ കെ, മുനീർ സി കെ, ബിനീഷ് ഐ, സുബൈർ കെ, സത്യൻ എൻ, ഹരിഹരൻ സി എന്നിവർ ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe