പയ്യോളി : ഇരിങ്ങലിൽ റെയിൽവെ മേൽപ്പാലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇരിങ്ങൽ സി.പി.ഐ(എം) ലോക്കൽ സമ്മേളനം പ്രമേയം പാസാക്കി. ഒക്ടോബർ 2 ന് ഇരിങ്ങൽ കളരിപ്പടി സഖാവ് പി.ഗോപാലൻ നഗറിൽ തുടങ്ങിയ ലോക്കൽ സമ്മേളനം ഒക്ടോബർ 3 ന് സമാപിച്ചു.
സമ്മേളനത്തിൽ പി. ഷാജിയെ ലോക്കൽ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു. സമാപന ചടങ്ങുകൾ ഇരിങ്ങൽ ടൗണിൽ (സഖാവ് കോടിയേരി നഗർ) നടന്ന വലിയ റാലിയോടെ അവസാനിച്ചു. ബാൻ്റ് വാദ്യത്തിന്റെ അകമ്പടിയോടെ നടന്ന റെഡ് വളണ്ടിയർ മാർച്ചും നൂറുകണക്കിന് പേർ പങ്കെടുത്ത റാലിയും ചടങ്ങുകൾക്ക് മാറ്റുകൂട്ടി.സമാപന പൊതുസമ്മേളനത്തിൽ ഏരിയ കമ്മറ്റി അംഗം ടി. അരവിന്ദാക്ഷൻ സ്വാഗതം പറഞ്ഞു. ലോക്കൽ സെക്രട്ടറി പി.ഷാജി അധ്യക്ഷതയും വഹിച്ചു. സമ്മേളനത്തിൽ ജില്ല സെക്രട്ടറിയേറ്റ് അംഗം എം. ഗിരീഷ് ഉദ്ഘാടനം നിർവഹിച്ചു. പ്രശ്നോത്തരി മത്സരത്തിൽ ഒന്നാം സമ്മാനം പങ്കിട്ട അലൈന ആർ.ആർ, ആദിനാഥ്, അവന്തിക കെ.കെ എന്നിവർക്ക് ട്രോഫി നൽകി. പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങൾ വിതരണം ചെയ്തു.
പി ഷാജി, കെ ജയകൃഷ്ണന്, കെ കെ രമേശന്, കെ യം രാമകൃഷ്ണന്, കെ കെ ഗണേശന്, സുരേഷ് പൊക്കാട്ട്, കെ കെ ജിതേഷ്, ഇ ദിനേശന്, പി എം ഉഷ, രജീഷ് കണ്ണംബത്ത് ,ഇ അമല്‍ജിത്ത്, സ്നേഹിത് പി എം , ടി എം വിവേക് എന്നിവരെ ഇരിങ്ങല്‍ ലോക്കല്‍ കമ്മിറ്റി പുതുതായി തിരഞ്ഞെടുത്തു. ഏരിയ സെക്രട്ടറി എം.പി ഷിബു, പി.എം വേണുഗോപാലൻ, കെ.കെ മമ്മു, എൻ.ടി അബ്ദുറഹിമാൻ, കെ.കെ രമേശൻ എന്നിവർ സമ്മേളനത്തിൽ സംസാരിച്ചു.