ഇന്ത്യാ മുന്നണി അധികാരത്തിൽ വരണം: മേപ്പയ്യൂർ യൂത്ത് ലീഗ്

news image
Mar 19, 2024, 1:42 pm GMT+0000 payyolionline.in

മേപ്പയ്യൂർ: കേന്ദ്രത്തിൽ ഇന്ത്യാ മുന്നണി അധികാരത്തിൽ വരണമെന്ന് യൂത്ത് ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് കൗൺസിൽ മീറ്റ് അഭിപ്രായപ്പെട്ടു. വടകര പാർലമെൻ്റ് യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെ വൻപിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്നും മീറ്റ് ആവശ്യപ്പെട്ടു. പഞ്ചായത്ത് മുസ്‌ലിം ലീഗ് ജന:സെക്രട്ടറി എം.എം അഷറഫ് ഉദ്ഘാടനം ചെയ്തു.

മുഹമ്മദ് എരവത്ത് അധ്യക്ഷനായി. മുജീബ് കോമത്ത്, ടി.കെ അബ്ദുറഹിമാൻ, പി.ടി മുഹമ്മദ് ഷാഫി സംസാരിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് ഭാരവാഹികളായി റിയാസ് മലപ്പാടി(പ്രസിഡൻ്റ്), വി.പി ജാഫർ, എം.പി അജ്മൽ,ടി.കെ അബ്ദുൽ വാഹിദ്(വൈ: പ്രസിഡൻ്റുമാർ), ആഷിദ് ചാവട്ട്(ജന:സെക്രട്ടറി), അജ്നാസ് കാരയിൽ, വി.വി നസ്റുദ്ദീൻ, ജാഫർ പുതിയോട്ടിൽ(ജോ: സെക്രട്ടറിമാർ), ജുനൈദ് കീപ്പോട്ട്(ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe