തിക്കോടി: വേതന വർദ്ധനവ് ആവശ്യപ്പെട്ട് കൊണ്ട് സെക്രട്ടറിയേറ്റിന് മുമ്പിൽ 40 ദിവസത്തിലധികമായി രാപകൽ സമരം നടത്തുന്ന ആശാ വർക്കർമാർക്കും
അംഗൻവാടി വർക്കർമാർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട്
കെ പി സി സി ആഹ്വാന പ്രകാരം തിക്കോടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ മാർച്ചും ധർണ്ണയും നടത്തി.
മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് തെക്കെകുറ്റി ജയേന്ദ്രൻ അധ്യക്ഷം വഹിച്ച പരിപാടി ഡി.സി.സി. ജനറൽ സെക്രട്ടറി സന്തോഷ് തിക്കോടി ഉദ്ഘാടനം ചെയ്തു.
കെ.പി. രമേശൻ, പ്രേമ ബാലകൃഷ്ണൻ, പി.കെ. ചോയി, ആർ.ടി. ജാഫർ, പി. അച്ചുതൻ ,
ഉണ്ണികൃഷ്ണൻ വായാടി, വി.പി. നാസർ , എം.കെ. വാസുദേവൻ, രാജീവൻ മഠത്തിൽ, പവിത്രൻ കുറുങ്കായ, വേണു പുതിയെടുത്ത്, ടി.പി ശശീന്ദ്രൻ , കെ. ലിഷ , കെ.വി. കെ കബീർ , ബിനു കാരോളി, അജ്മൽ മാടായി, സോണീരാജ്, കെ.കെ രതീഷ് എന്നിവർ സംസാരിച്ചു.