പയ്യോളി: ആവിക്കൽ- കൊളാവിപ്പാലം റോഡ് പണി ഒച്ചിന്റെ വേഗത പോലെ ഇഴഞ്ഞ് നീങ്ങുന്നു വെന്ന് മുൻസിപ്പൽ എസ് ടി യു ഓട്ടോ തൊഴിലാളി യൂണിയൻ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ആവിക്കൽ മുതൽ കൊളാവിപ്പാലം വരെയുള്ള തീരദേശ റോഡിന്റെ ശോചനീയാവസ്ഥ പരിഗണിച്ച് എംഎൽഎ ഫണ്ടിൽ നിന്നും രണ്ടു കോടി രൂപ അനുവദിച്ചിട്ടും
നാട്ടുകാർക്കും പരിസരവാസികൾക്കും വാഹനങ്ങൾക്കും ഇത്തരത്തിലുള്ള റോഡുകൾ ഗതാഗത യോഗ്യമല്ലാത്തതിന്റെ പേരിൽ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യത്തിൽ എംഎൽഎ ഇടപെട്ട് പരിഹാരം കാണണമെന്ന് യോഗം ആവശ്യപ്പെട്ടു.
നഗരസഭയിൽ പ്രധാനപ്പെട്ട റോഡിലൂടെ കുടിവെള്ള പദ്ധതിക്ക് വേണ്ടി പൊട്ടിപ്പൊളിച്ച റോഡുകളുടെ ശോചനീയാവസ്ഥ ഉടനെ ഗതാഗതയോഗ്യമാക്കണമെന്ന് നഗരസഭയോട് യൂണിയൻ ആവശ്യപ്പെട്ടു. വളരെയേറെ ബുദ്ധിമുട്ടുന്ന നഗരസഭയിലെ ഇയ്യോത്ത് കോളനി റോഡ്, ഏരിപ്പറമ്പിൽ നിന്നും കരിമ്പുള്ളിക്കാവ് ക്ഷേത്രത്തിനടുത്ത് എത്തുന്ന റോഡ് വളരെ യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥ യിൽ ജനങ്ങളും നാട്ടുകാരും വാഹനങ്ങളും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും വളരെ പെട്ടെന്ന് തന്നെ അറ്റകുറ്റപ്പണി നടത്തണമെന്നും നഗരസഭ അധികൃതരോട് യോഗം ആവശ്യപ്പെട്ടു. ലത്തീഫ് ടി കെ, യുകെപി റഷീദ്, സിറാജ് കോട്ടക്കൽ, റാഫി ടി, സജീർ കെ വി എന്നിവർ നേതൃത്വം കൊടുത്തു.