അൻവറിനെതിരെ നടപടി എടുത്തത് ബിജെപി യുടെ പ്രീതി പിടിച്ചു പറ്റാൻ : മുസ്‌ലിം ലീഗ് ജില്ലാ ആക്ടിങ് ജനറൽ സെക്രട്ടറി സിപിഎ അസീസ്

news image
Sep 30, 2024, 12:35 pm GMT+0000 payyolionline.in

അരിക്കുളം: സി പിഎം- ബി ജെ പി രഹസ്യ ബാന്ധവം തുറന്നു പറഞ്ഞ പി വി അൻവർ എം.എൽ.എ ക്കെതിരെ സി.പി.എം.നടപടി എടുത്തത് ബിജെപിയുടെ പ്രീതി പിടിച്ചു പറ്റാനാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ ആക്ടിങ് ജനറൽ സെക്രട്ടറി സി പി എ അസീസ്. വർഗ്ഗീയതെക്കിതിരെ പോരാടിയ ഭരണ കർത്താവായിരുന്നു സി.എച്ച് മുഹമ്മദ് കോയ എന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു.


അരിക്കുളം പഞ്ചായത്ത് മുസ്‌ലിം ലീഗ്  കമ്മറ്റി സംഘടിപ്പിച്ച മുൻമുഖ്യമന്ത്രി സി .എച്ച്.മുഹമ്മദ് കോയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ഇ. കെ അഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു.

നിയോജകമണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് ആർ.കെ മുനീർ മുഖ്യ പ്രഭാഷണം നടത്തി. കൊയിലാണ്ടി മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഫാസിൽ നടേരി സി. എച്ച് അനുസ്മരണ പ്രഭാഷണം നടത്തി. വി. വി.എം ബഷീർ, കെ.എം. മുഹമ്മദ്‌, കെ.റഫീഖ് , എം.പി അമ്മത്, സി.നാസർ, കെ.എംമുഹമ്മദ്‌, കെ.എംസക്കറിയ, എൻ.കെഅഷ്‌റഫ്‌, പി.പി.കെ അബ്ദുള്ള,
കെ.എംഅബ്ദുസലാം എന്നിവര്‍ പ്രസംഗിച്ചു.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe