അഴിയൂരിൽ ദേശീയപാത പ്രവൃർത്തി തടഞ്ഞു; 10 പേർ അറസ്റ്റിൽ

news image
Jan 14, 2025, 3:49 am GMT+0000 payyolionline.in

വടകര : ദേശീയപാത വികസന പ്രവൃർത്തികൾ കുഞ്ഞിപ്പള്ളിയിൽ തടഞ്ഞു. കുഞ്ഞിപ്പള്ളി മഹല്ല് കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രവൃർത്തി തടഞ്ഞത്. ഇന്ന് 11 മണിയോടെയാണ് പ്രവൃർത്തി ആരംഭിക്കാനായി കരാർ കമ്പിനിക്കാർ വൻ പോലീസ് സന്നാഹവുമായി എത്തിയത്.

ജോലിക്ക് എത്തിയ ജെ സി ബി തടഞ്ഞാണ് സമരം. സംഭവം അറിഞ്ഞ് എത്തിയ താഹസിൽദാരുമായി മണിക്കൂർ നിണ്ടു നിന്ന ചർച്ചയ്ക്ക് ഒടുവിൽ  ജില്ലാ ഭരണക്കുടത്തി ന്റെ നിർദ്ദേശ പ്രകാരം കോർഡിനേഷൻ കമ്മിറ്റി നേതാക്കളെ അറസ്റ്റ് ചെയ്തു.

ഉച്ചയ്ക്ക്  മുന്ന് മണിയോടെ പ്രവർത്തി തുടങ്ങി.തുടർന്ന് നിർമ്മാണ കമ്പനി അധികൃതർ സ്ഥലത്തെത്തിപ്രവൃർത്തി ആരംഭിച്ചു. റെയിൽവേ മേൽപ്പാലത്തോട് ചേർന്ന് നിർമ്മിക്കുന്ന അടിപ്പാതയോട് ചേർന്ന് മണ്ണിട്ട് പ്രവൃർക്ക് തുടക്കം കുറിക്കുകയുണ്ടായി. പിന്നാലെ കുഞ്ഞിപ്പള്ളി പരിപാലന കമ്മിറ്റിയുടെ കീഴിലുള്ള എസ്.എം.ഐ സ്കൂൾ, കോളജ് തുടങ്ങിയവയുടെ മതിലുകൾപൊലീസ് സാനിധ്യത്തിൽ
പൊളിച്ച്നീക്കി.

 

ഖബർസ്ഥാൻ സംരഷിക്കുക,മേഖലയിലെ യാത്ര ക്ളേശം പരിഹരിക്കാൻ അടിപ്പാത അനുവദിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. പ്രവൃർത്തി തടഞ്ഞതോടെ സ്ഥലത്ത് വൻപൊലീസ് സംഘം നിലയുറപ്പിച്ചിരുന്നു. ഷാഫി പറമ്പിൽ എം പി, കെ.കെ രമ എന്നിവർ ചർച്ചകൾക്ക് വഴി തെളിയിക്കണമന്ന് ജില്ലാ ഭരണകൂടത്തെ അറിയിച്ചുവെങ്കിലും സർക്കാർ തീരുമാനം അനുകൂലമായില്ല.

ഏതുവിധേനയും പ്രവൃർത്തി തുടരണമെന്ന നിലപാടിലാണ്.  വടകര താഹസിൽദാർ വർഗീസ് കുര്യൻ, ഡിവൈ എസ് പി ഹരിപ്രസാദ്, ദേശിയ പാത അതോററ്ററി എഞ്ചിനീയർ തേജ്പ്പാൽ അടക്കുമുള്ളവർ സ്ഥലത്ത് എത്തി. വടകര, ചോമ്പാല, എടച്ചേരി., കൊയിലാണ്ടി, പയ്യോളി സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe