പയ്യോളി : മലബാർ മെഡിക്കൽ കോളേജ് ഉള്ളിയേരിയുടെയും പയ്യോളി ഡോക്ടേഴ്സ് ലാബും സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി അയനിക്കാടും സംയുക്തമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും രക്തഗ്രൂപ്പ് നിർണയ ക്യാമ്പും സംഘടിപ്പിക്കുന്നു. 10 മണി മുതൽ 1 മണി വരെ അയനിക്കാട് സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി പരിസരത്താണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ജനറൽ മെഡിസിൻ, അസ്ഥിരോഗം , ദന്തരോഗം, നേത്രരോഗം, എന്നീ വിഭാഗങ്ങളിലായാണ് വിദഗ്ധ ഡോക്ടർമാർ പരിശോധന നടത്തുന്നത്.
32 ഡിവിഷൻ കൗൺസിലർ കെ അനിത ഉദ്ഘാടനം ചെയ്യും. സ്വാഗതം സെക്രട്ടറി സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി കെ ടി പ്രജീഷ് , അധ്യക്ഷൻ കൗൺസിലർ കെ സി ബാബുരാജ് , ആശംസകൾ കൗൺസിലർ ചെറിയാവി സുരേഷ് ബാബു , പ്രസിഡന്റ് ചാരിറ്റബിൾ സൊസൈറ്റി ഇ. ശ്രീബേഷ് നന്ദിയും പറയും.