അയനിക്കാട് : ലഹരി വിരുദ്ധ ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ ലഹരി വിൽപനയ്ക്കെതിരെ ശക്തമായ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു. 200 ഓളം പേർ പങ്കെടുത്തു. അയനിക്കാട് പോസ്റ്റാഫീസ് ഭാഗത്ത് നിന്ന് ആരംഭിച്ച പ്രകടനം 8, 9, 10 വാർഡുകളിലൂടെ സഞ്ചരിച്ചു.
സ്ത്രീകളുടെ പങ്കാളിത്തം ഏറെ ശ്രദ്ധേയമായിരുന്നു. പോസ്റ്റാഫീസ് പരിസരത്ത് ചേർന്ന പൊതുയോഗം വടകര ഡി വൈ എസ് പി ഉദ്ഘാടനം ചെയ്തു. തുടർന്ന് രംഗീഷ് കടവത്തിൻ്റെ ബോധവത്കരണ ക്ലാസ് ഉണ്ടായിരുന്നു.
8-ാം ഡിവിഷൻ കൗൺസിലർ കെ ടി വിനോദൻ അധ്യക്ഷനായ യോഗത്തിൽ കൗൺസിലർമാരായ അൻവർ കായിരികണ്ടി, മഹിജ ഇളോടി, മനോജൻ ചാത്തങ്ങാടി എന്നിവരും വിവിധ രാട്രീയ സാമൂഹ്യ പ്രവർത്തകരും സ്ത്രീകളും കുട്ടികളും അടക്കം വലിയ ജനാവലിയും ഉണ്ടായിരുന്നു.